Higher Secondary First Year Allotment on June 19
ഒന്നാംവർഷ ഹയർസെക്കൻഡറി അലോട്മെന്റ് 19നു പ്രസിദ്ധീകരിക്കും. 28നു ക്ലാസ് ആരംഭിക്കും.
12ന് ആണു ട്രയൽ അലോട്മെന്റ്. മുഖ്യ അലോട്മെന്റ് 27ന് അവസാനിക്കും. ജൂലൈ ഒൻപതിന് അഡ്മിഷൻ അവസാനിക്കും. സപ്ലിമെന്ററി ഘട്ടം ജൂലൈ ആറു മുതൽ ഓഗസ്റ്റ് ഒൻപതു വരെ നടക്കും. സേ പരീക്ഷ പാസായവരെ മുഖ്യ അലോട്മെന്റിനു ശേഷമുള്ള സപ്ലിമെന്ററി അലോട്മെന്റിലായിരിക്കും പരിഗണിക്കുക. 2707 പേർ ഈ വിഭാഗത്തിൽ അപേക്ഷിച്ചിട്ടുണ്ടെങ്കിലും മാർക്ക് വച്ച് ഇവർ ആദ്യ അലോട്മെന്റിൽ പരിഗണിക്കപ്പെടാൻ സാധ്യതയില്ലെന്ന് അധികൃതർ അറിയിച്ചു.
ഏകജാലക രീതിയിലുളള പ്ലസ് വണ്‍ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് ജൂണ്‍ 12ന് പ്രസിദ്ധീകരിക്കും. സ്‌കൂളുകളില്‍ നിന്നും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷകളും അവയുടെ സാധ്യതയുളള ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുളളത്. www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷാ നമ്പരും ജനനതീയതിയും ജില്ലയും നല്‍കി ട്രയല്‍ റിസള്‍ട്ട് പരിശോധിക്കാം. ട്രയല്‍ റിസള്‍ട്ട് 13 വരെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാം.
അപേക്ഷാ വിവരങ്ങള്‍ പരിശോധിക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും ജൂണ്‍ ഏഴു വരെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയിരുന്നു.
ട്രയല്‍ അലോട്ട്‌മെന്റിനുശേഷവും ഓപ്ഷനുകള്‍ ഉള്‍പ്പെടെയുളള തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ വരുത്താം. തിരുത്തലിനുളള അപേക്ഷകള്‍ ജൂണ്‍ 13ന് വൈകുന്നേരം നാല് മണിക്ക് മുമ്പ് ആദ്യം അപേക്ഷ സമര്‍പ്പിച്ച സ്‌കൂളുകളില്‍ നല്‍കണം.
തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുളള അവസാന അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍മാര്‍ക്കുളള വിശദ നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഇനിയും കൗണ്‍സിലിങ്ങിന് ഹാജരാകാത്ത ഭിന്നശേഷി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ജില്ലാതല കൗണ്‍സിലിംഗ് സമിതിക്ക് മുന്നില്‍ ജൂണ്‍ 13നകം പരിശോധനയ്ക്ക് നല്‍കി റഫറന്‍സ് നമ്പര്‍ അപേക്ഷയിലുള്‍പ്പെടുത്തണം.
ഓണ്‍ലൈന്‍ അപേക്ഷ അന്തിമമായി സമര്‍പ്പിച്ച ശേഷം വെരിഫിക്കേഷനായി അപേക്ഷകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഏതെങ്കിലും സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളിലതിന് അവസാന അവസരം നല്‍കും. ജൂണ്‍ 13ന് വൈകിട്ട് നാല് മണിക്കുളളില്‍ ഈ അപേക്ഷകള്‍ അനുബന്ധരേഖകള്‍ സഹിതം പരിശോധനയ്ക്ക് നല്‍കണം.
അപേക്ഷകര്‍ ട്രയല്‍ റിസള്‍ട്ട് പരിശോധിക്കണമെന്നും ഇതിനായി ഹയര്‍സെക്കന്ററി സ്‌കൂളുകളിലെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാമെന്നും ഹയര്‍സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു.