Higher Secondary Commerce Studies in Free Software
ഹയര്‍സെക്കന്ററി കൊമേഴ്‌സ് പഠനത്തിന് സ്വതന്ത്ര സോഫ്ട്‌വെയര്‍ ഉപയോഗിക്കുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ ഹയര്‍സെക്കന്ററി ഡയറക്ടര്‍ പുറത്തിറക്കി. ഫെബ്രുവരി 15ന് നടന്ന കരിക്കുലം കമ്മിറ്റിയില്‍ ഹയര്‍സെക്കന്ററി പൂര്‍ണമായും സ്വതന്ത്ര സോഫ്ട്‌വെറിലേക്ക് മാറാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊമേഴ്‌സ് പഠനത്തിന് പ്രത്യേകം ഹാന്‍ഡ്ബുക്ക് ഉള്‍പ്പെടെയുളള നടപടിക്രമങ്ങള്‍ കരിക്കുലം സബ്കമ്മിറ്റി അംഗീകരിച്ചത്. ഈ വരഷം പതിനൊന്നാം ക്ലാസില്‍ പഠനവും മൂല്യനിര്‍ണയവും പൂര്‍ണമായും സ്വതന്ത്ര സോഫ്ട്‌വെയറില്‍ ആയിരിക്കും. പന്ത്രണ്ടാം ക്ലാസില്‍ ഈ വര്‍ഷം സ്വതന്ത്ര സോഫ്ട്‌വെയറും പാഠപുസ്തകത്തിലുളള ഉടമസ്ഥാവകാശമുളള സോഫ്ട്‌വെയറുകളും ഉപയോഗിക്കാം. രണ്ട് ശ്രേണിയില്‍ പഠിച്ച കുട്ടിക്കും ഉത്തരമെഴുതാവുന്ന തരത്തിലായിരിക്കും ചോദ്യങ്ങള്‍ ക്രമീകരിക്കുക. അടുത്ത വര്‍ഷം മുതല്‍ രണ്ടാം വര്‍ഷവും പൂര്‍ണമായും സ്വതന്ത്ര സോഫ്ട്‌വെയറിലേക്ക് മാറും. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളും ഹയര്‍സെക്കന്ററിയില്‍ കൊമേഴ്‌സിതര വിഭാഗങ്ങളും നേരത്തെ പൂര്‍ണമായും സ്വതന്ത്ര സോഫ്ട്‌വെയറിലേക്ക് മാറിയിരുന്നു. 1500 ഓളം കൊമേഴ്‌സ് അധ്യാപകര്‍ക്ക് ഇതിനകം സ്വതന്ത്ര സോഫ്ട്‌വെയര്‍ പരിശീലനം ഐടി@സ്‌കൂള്‍ നല്‍കി. ബാക്കിയുളള അധ്യാപകര്‍ക്ക് ജൂലൈ ആദ്യവാരത്തോടെ പരിശീലനം പൂര്‍ത്തിയാക്കും.
Downloads |
Higher Secondary Commerce Studies in Free Software - Circular |