എസ്.എസ്.എല്‍.സി, പ്ലസ് ടു; ചോദ്യക്കടലാസ് തയ്യാറാക്കുക പഠിപ്പിച്ച അധ്യാപകര്‍
എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകളുടെ ചോദ്യക്കടലാസ് തയ്യാറാക്കുന്നത് അതത് മേഖലയില്‍ അധ്യാപകരായവര്‍ തന്നെയാവണമെന്ന് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. ഇതുവരെ കോളേജധ്യാപകരാണ് ചോദ്യം തയ്യാറാക്കിയിരുന്നത്.
കോളേജധ്യാപകര്‍ പാഠ്യപദ്ധതിയിലുള്‍പ്പെട്ട പാഠഭാഗംമാത്രം പരിശോധിച്ച് ചോദ്യക്കടലാസ് തയ്യാറാക്കുന്നതില്‍ ഒട്ടേറെ ആക്ഷേപങ്ങളുയര്‍ന്നിരുന്നു. ബുദ്ധിമുട്ടേറിയ ചോദ്യങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കണക്കിന് വീണ്ടും പരീക്ഷ നടത്തേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് ചോദ്യക്കടലാസ് തയ്യാറാക്കുന്നതിന് ശാസ്ത്രീയമായ കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തുന്നത്.
ഓരോ വിഷയത്തിനും ചോദ്യക്കടലാസുണ്ടാക്കാന്‍ നാല് അധ്യാപകരെ വീതമാണ് ചുമതലപ്പെടുത്തുക. ഇതില്‍ മൂന്നുപേരെങ്കിലും നിലവില്‍ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നവരാകും. നാലാമത്തെയാളും ഈ വിഭാഗത്തിലുള്ള ആളാകുന്നതിന് തടസ്സമില്ല. ആവശ്യമെങ്കില്‍ പ്രസ്തുത വിഷയം പഠിപ്പിക്കുന്ന ഒരു കോളേജധ്യാപകനെകൂടി ഉള്‍പ്പെടുത്താം.
ചോദ്യക്കടലാസ് തയ്യാറാക്കുന്ന സംഘത്തിലെ അഞ്ചാമനും ചെയര്‍മാനുമായി കോളേജധ്യാപകനാണ് പ്രവര്‍ത്തിക്കുക. ചെയര്‍മാന് മേല്‍നോട്ടച്ചുമതലയാണ്. നാലുപേരും മേല്‍നോട്ടക്കാരനും ചര്‍ച്ചചെയ്തും ആശയവിനിമയം നടത്തിയും വ്യത്യസ്തമായ ചോദ്യക്കടലാസുണ്ടാക്കുമ്പോള്‍ തെറ്റ് വരാനുള്ള സാധ്യത കുറയുമെന്നാണ് പ്രതീക്ഷ.
രഹസ്യമായി വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ നടത്തിയാണ് ചോദ്യങ്ങള്‍ തയ്യാറാക്കുക. തിരഞ്ഞെടുക്കുന്ന അധ്യാപകര്‍ക്കായി എസ്.സി.ഇ.ആര്‍.ടി.യുടെ പരിശീലനവുമുണ്ട്. ഇതും രഹസ്യകേന്ദ്രത്തിലായിരിക്കും. ചോദ്യക്കടലാസ് തയ്യാറാക്കുന്ന കേന്ദ്രത്തില്‍ മൊബൈല്‍ ഫോണോ ക്യാമറയോ ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദിക്കില്ല. ക്യാമ്പില്‍ പങ്കെടുക്കുന്ന ഓരോ അധ്യാപകനും രണ്ടുചോദ്യക്കടലാസുകള്‍ വീതമാണ് തയ്യാറാക്കേണ്ടത്. എല്ലാംകൂടി കവറിലാക്കി ചെയര്‍മാന്‍ സീല്‍ ചെയ്ത് പരീക്ഷാ കമ്മിഷണര്‍ക്ക് നല്‍കും. ഡയറക്ടറാണ് ഇതിലൊന്ന് പരീക്ഷയ്ക്കായി തിരഞ്ഞെടുക്കുക.