ഇടതു പക്ഷ സർക്കാരിനും വി. എച്ച്. എസ്.ഇ വകുപ്പിനും അഭിവാദ്യങ്ങൾ: എൻ.വി.എൽ.എ*
അധ്യാപകരുടെയും ജീവനക്കാരുടെയും സ്ഥലമാറ്റ പ്രക്രിയ കുറ്റമറ്റ രീതിയിൽ സുതാര്യമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വി.എച്ച്.എസ്.ഇ വകുപ്പിനും, വകുപ്പിന് നേതൃത്വം നൽകുന്ന ഡയറക്ടർ പ്രൊഫ.എ. ഫാറൂക്ക് സാറിനും വകുപ്പിലെ ജീവനക്കാർക്കും എൻ. വി.എൽ.എ യുടെ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.
നിരവധി പ്രതിസന്ധികളിലൂടെയാണ് നമ്മുടെ ട്രാൻസ്ഫർ പ്രക്രിയ കടന്നു പോയത്. ഇല്ലാത്ത പ്രിൻസിപ്പൽ തസ്തികയുടെ പേരിൽ കേസിനു പോയവർ ഈ ട്രാൻസ്ഫർ പ്രക്രിയയെ നിരന്തരം തടസ്സപ്പെടുത്തുന്നത് നാം കണ്ടതാണ്.
വ്യാജരേഖ ഹാജരാക്കി കേസ്സിൽ സ്റ്റേ വാങ്ങിയവർ പിന്നീട് അതിന്റെ പേരിൽ നിയമ നടപടികൾ നേരിടേണ്ടി വരും എന്ന ഘട്ടം വന്നപ്പോൾ വകുപ്പിനെതിരേ വ്യാജ പ്രചരണവുമായി രംഗത്ത് വന്നതും നാം കണ്ടു. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഉൾപ്പടെ വ്യാജവാർത്തകളുമായി രംഗ പ്രവേശം ചെയ്ത ചിലരും ട്രാൻസ്ഫർ പ്രക്രിയയെ അട്ടിമറിക്കാൻ തങ്ങളാൽ ആകുന്ന പോലെ പരിശ്രമിച്ചു. ഇല്ലാത്ത അഴിമതിക്കഥകളുമായി പെയ്ഡ് ന്യൂസ് ചമച്ചും, പരാതികൾ നൽകിയും ട്രാൻസ്ഫറിനെ വൈകിപ്പിക്കാൻ ശ്രമിച്ചു.
ഇങ്ങനെ നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് സ്ഥലമാറ്റ പ്രക്രിയ മുന്നോട്ട് പോയത്. വളരെ സുതാര്യമായ രീതിയിൽ കാര്യങ്ങൾ നടന്നു എന്ന വിശ്വാസമാണ് സംഘടനയ്ക്കുള്ളത്. നടന്ന പ്രക്രിയ സമയബന്ധിതമായി നടന്നില്ല എന്ന ആക്ഷേപം സംഘടനയക്കുണ്ട്. അതിനു തക്കതായ കാരണങ്ങൾ ഉള്ളതിനാൽ ആ ആക്ഷേപം ഉന്നയിക്കുന്നില്ല. വരും വർഷങ്ങളിൽ കൃത്യമായ ടൈംടേബിൾ വച്ച് ട്രാൻസ്ഫർ നടത്തണമെന്ന് എൻ.വി.എൽ.എ ആവശ്യപ്പെടുന്നു.
നിരവധി പ്രതിസന്ധികൾ ഉണ്ടായിട്ടും അവയൊക്കെ തരണം ചെയ്ത് ട്രാൻസ്ഫർ നടത്താൻ ആർജ്ജവം കാണിച്ച ഇടതുപക്ഷ സർക്കാരിനും , വി.എച്ച്. എസ്. ഇ വകുപ്പിനും ഒരിക്കൽ കൂടി അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.
നോൺ വൊക്കേഷണൽ ലക്ചറേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി.