Membership Form

പ്രസന്ന ടീച്ചറിന്റെ നിര്യാണത്തിൽ അനുശോചനം


പെരുന്ന എൻ.എസ്. എസ്. വി.എച്ച്.എസ് എസ്സിലെ ഇംഗ്ലീഷ് അധ്യാപികയും സംഘടനയുടെയും കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും സജീവ അംഗവുമായിരുന്ന ജെ. പ്രസന്നകുമാരിയുടെ അപ്രതീക്ഷിത നിര്യാണം വേദനയുളവാക്കുന്നു. വളരെ ലളിതമായ ജീവിത ശൈലിക്ക് ഉടമയായ പ്രസന്ന ടീച്ചറുടെ വിടവാങ്ങൽ ടീച്ചറെ സ്നേഹിക്കുന്നവർക്ക് കനത്ത ആഘാതമാണ്. എല്ലാ പ്രവർത്തനങ്ങൾക്കും തന്റെ ബുദ്ധിമുട്ടുകൾ മറന്ന് ടീച്ചർ ഓടിയെത്തുമായിരുന്നു.സംഘടനയുടെയും കനിവിന്റെയും പ്രവർത്തനങ്ങളിൽ സജീവമായി തന്റെ സാന്നിധ്യം അറിയിച്ചിരുന്ന പ്രസന്ന ടീച്ചറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പരേതയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു

Start typing and press Enter to search