കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ധനസഹായ വിതരണവും NVLA തൃശൂർ മേഖലാ കണ്‍വെന്‍ഷനും
വി.എച്ച് എസ്.ഇ. നോണ്‍ വൊക്കേഷണല്‍ ലക്ച്ചറേഴ്സ് അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ധനസഹായ വിതരണവും NEET, IIT പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്കാര വിതരണവും, NVLA തൃശൂർ മേഖലാ കണ്‍വെന്‍ഷനും 2018 ജനുവരി 2 ചൊവാഴ്ച തൃശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ ചേരുകയാണ്.
ബഹു. കൃഷി വകുപ്പു മന്ത്രി ശ്രീ. വി. എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് ശ്രീ. സജിത്ത് പി.പി. അദ്ധ്യക്ഷത വഹിക്കും. ഈ വര്‍ഷം സര്‍വ്വീസില്‍നിന്ന് വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പും ഇതോടൊപ്പം നടത്തും.
നോണ്‍ വൊക്കേഷണല്‍ അധ്യാപകരുടെ മറ്റുപ്രശ്നങ്ങള്‍ കൂടി ചര്‍ച്ചചെയ്യുന്ന ഈ വേദിയില്‍ താങ്കളുടെ സാന്നിധ്യം ഉണ്ടാകണമെന്ന് സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുന്നു. മറ്റ് പരിപാടികള്‍ മാറ്റിവെച്ച് കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഗീത എം. (RMVHSS, പെരിഞ്ഞനം)
കണ്‍വീനര്‍, സ്വാഗതസംഘം
ജോഷി പോള്‍ (SVHSS ആര്യംപാടം)
ജോ. കണ്‍വീനര്‍
ബിനി ബാലകൃഷ്ണന്‍
ജോ. കണ്‍വീനര്‍
കാര്യപരിപാടികൾ
2018 ജനുവരി 2 രാവിലെ 9.30 ന്
വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം
പ്രാര്‍ഥ്തന
സ്വാഗതം : ശ്രീമതി ഗീത എം (കണ്‍വീനര്‍)
അധ്യക്ഷന്‍ : ശ്രീ. സജിത്ത് പി.പി (ജില്ലാപ്രസിഡണ്ട്)
റിപ്പോര്‍ട്ട് : ശ്രീ. സൈമണ്‍ ജോസ് (ജില്ലാ സെക്രട്ടറി)
ഉദ്ഘാടനം : ശ്രീ. വി.എസ് സുനില്‍ കുമാര്‍
(ബഹു. കൃഷി വകുപ്പ് മന്ത്രി)
മുഖ്യപ്രഭാഷണം : ശ്രീ. ഷാജി പാരിപ്പള്ളി (ചെയര്‍മാന്‍, NVLA)
ആശംസാപ്രസംഗം : ശ്രീ. എസ്.ശശികുമാര്‍ (സംസ്ഥാന പ്രസിഡന്‍റ്)
ശ്രീ. പി.കെ. റോയ് (സെക്രട്ടറി, കനിവ് )
ശ്രീ. പി.ടി. ശ്രീകുമാര്‍ (ജനറല്‍ സെക്രട്ടറി, NVLA)
ശ്രീ. ടി.എം. യാക്കോബ് (സംസ്ഥാന വൈസ് പ്രസിഡന്‍റ്)
ശ്രീ. ജോണ്‍സണ്‍ പി.വി. (സംസ്ഥാന വൈസ് പ്രസിഡന്‍റ്)
ശ്രീ. രാജീവ് ആര്‍ (സംസ്ഥാന സെക്രട്ടറി, NVLA)
ശ്രീ. അരുണ്‍ പി. എസ്. (സംസ്ഥാന സെക്രട്ടറി , NVLA)
ശ്രീ. കെ. പി. ജോസഫ് (മുന്‍ സംസ്ഥാന പ്രസിഡന്‍റ് )
ശ്രീ. പി. പി. സജീവ് (സംസ്ഥാന സമിതിയംഗം )
ശ്രീമതി രേഖാദേവി ആര്‍ (സംസ്ഥാന സമിതിയംഗം )
ശ്രീമതി ബിനി ബാലകൃഷ്ണന്‍ (ജില്ലാ സമിതി അംഗം)
നന്ദി : ശ്രീ. വി.എ.ബാബു (പ്രിന്‍സിപ്പല്‍, കെ എൻ എം vhse വാടാനപ്പിള്ളി)
ദേശീയഗാനം