SPARK Deduction from Salary for OKHI Disaster Relief Fund
മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ ഫണ്ടിലേക്കു സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഇഷ്ടമുള്ള തുക സംഭാവന ചെയ്യാം. ചീഫ് സെക്രട്ടറി ശ്രീ.കെ.എം.ഏബ്രഹാമിന്റെ സാന്നിധ്യത്തിൽ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണു തീരുമാനം. രണ്ടു ദിവസത്തെ ശമ്പളമാണു സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ എത്ര തുകയും സ്വീകരിക്കും. ശമ്പളത്തിൽനിന്നു പിടിക്കേണ്ട തുക എത്രയെന്നു ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സ്മെന്റ് ഓഫിസർമാരെ അറിയിക്കണം. തിരുവനന്തപുരം ട്രഷറിയിൽ ഓഖി ദുരിതാശ്വാസത്തിനുവേണ്ടി ആരംഭിച്ച പ്രത്യേക അക്കൗണ്ടിലാണ് ഈ സംഭാവന നിക്ഷേപിക്കുക. സംഭാവന തുകക്കൊപ്പം, ജീവനക്കാരുടെ സമ്മതപത്രവും നല്‍കേണ്ടതുണ്ട് അനുമതി കത്തിൻറെ അഭാവത്തിൽ, സ്പാർക്ക് വഴി രണ്ടു ദിവസം ശമ്പളം കുറയ്ക്കാൻ അവർ തയ്യാറാണെന്ന ധാരണയോടെ കുറയ്ക്കും. ദുരിതാശ്വാസ നികുതിയുമായി ബന്ധപ്പെട്ട സംഭാവനകളെല്ലാം ആദായ നികുതി ഇളവുകൾക്ക് അർഹയുണ്ടായിരിക്കും. മുഖ്യമന്ത്രി ദുരന്തനിവാരണ ഫണ്ടിനുള്ള സംഭാവനക്ക്, ഐ-ടി നിയമം, വകുപ്പ് 80G (2) (III) അനുസരിച്ച് നികുതി 100 ശതമാനം ഒഴിവാക്കും.സമ്മതപത്രവും കൂടുതല്‍ വിവരങ്ങളും ഡൌണ്‍ലോഡസില്‍ നല്‍കിയിരിക്കുന്നു .
All the heads of the departments are directed to authorize the Drawing and Disbursement Officers concerned to remit this amount to STSB – 799011400003321, District Treasury, Thiruvananthapuram, the head of account opened specially for the Okhi disaster relief victims. Also, it can be remitted in person in Ac. No.67319948232, State Bank of India, City Branch, Thiruvananthapuram. IFSC code – SBIN0070028.
Downloads
|
CM'S Okhi Disaster Fund. Revised Govt Order GO(P) No CDN4/205/2017/GAD dated 21-12-2017 |
CM'S Okhi Disaster Fund. Consent letter |
SPARK Deduction from Salary for OKHI Disaster Relief Fund-Help file(Will update soon) |