Pay revision Arrear – നികുതി ഇളവ് ലഭിക്കാന്‍ 10-E ഫോം എങ്ങിനെ തയ്യാറാക്കാം
എന്താണ് 10- E ഫോം ?
ഒരു ജീവനക്കാരന്‍ സാധാരണ ഗതിയില്‍ തനിക്കു ലഭിക്കേണ്ട ശമ്പള വരുമാനം കാലാ
കാലങ്ങളില്‍ തന്നെ നേടുകയും അതിനനുസരണമായി അതതു കാലങ്ങളിലെ നിരക്കനുസരിച്ച് വരുമാന
നികുതി ഒടുക്കിപ്പോകുകയും ചെയ്യും. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ചും,
സാങ്കേതിക കാലതാമസം കൊണ്ടും ശമ്പള പരിഷ്കരണം, ക്ഷാമബത്താ വര്‍ദ്ധനവ് നിയമന
ഉത്തരവ് ലഭിക്കാന്‍ വൈകല്‍ എന്നിങ്ങനെ പല കാരണങ്ങളാലും ഒരു സാമ്പത്തീക വര്‍ഷവുമായി
ബന്ധപ്പെട്ട വേതനമോ മറ്റ് ആനുകൂല്യങ്ങളോ അതതു സമയത്ത് ലഭിക്കാറില്ല.
ഉദാഹരണങ്ങള്‍:
1.
ശമ്പള പരിഷ്കരണം പിന്‍കാല പ്രാബല്യത്തില്‍
പ്രഖ്യാപിക്കുന്നു, പിന്‍ കാലങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന അധിക വേതനം നടപ്പ് വര്‍ഷത്തില്‍ മാത്രം ലഭിക്കുന്നു
2.
ക്ഷാമബത്താ വര്‍ദ്ധനവ് പിന്‍കാല പ്രാബല്യത്തില്‍
പ്രഖ്യാപിക്കുന്നു, പിന്‍ കാലങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന അധിക ക്ഷാമബത്ത നടപ്പ് വര്‍ഷത്തില്‍ മാത്രം
ലഭിക്കുന്നു
3.
ഗ്രേഡ് മാറ്റം/നിയമന ഉത്തരവ്/ സറണ്ടര്‍ etc
സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പറ്റാതെ പോകുന്നു, പിന്നീടു മാത്രം അധികവേതനം
നേടുന്നു
മേല്‍പ്പറഞ്ഞവ അടക്കം പല വ്യത്യസ്ത കാരണങ്ങളാല്‍ ഇങ്ങനെ പിന്‍ സാമ്പത്തീക വര്‍ഷവുമായി ബന്ധപ്പെട്ട വരുമാനം മറ്റൊരു ഭാവി വര്‍ഷത്തില്‍
എഴുതി വാങ്ങുന്നു, അല്ലെങ്കില്‍ കൈകൊണ്ടു തലോടാന്‍ പോലും അനുവദിക്കാതെ PF ല്‍
ലയിപ്പിക്കുന്നു .
ഇതുമൂലമുണ്ടാകുന്ന തലവേദന, ചില വര്‍ഷങ്ങളില്‍ കനത്ത ശമ്പള വരുമാനം വരികയും
അതിനാല്‍ ആ വര്‍ഷത്തില്‍ കനത്ത നികുതി നല്‍കേണ്ട ഗതികേടിലാകുകയും ചെയ്യുന്നു
എന്നതാണല്ലോ. പലപ്പോഴും സ്ഥിരമായി 10% ലോ 5% ലോ നികുതി അടച്ചു പോന്നിരുന്ന ഒരാള്‍ ഇങ്ങനെ
കുടിശ്ശിക ലഭിക്കുന്ന വര്‍ഷങ്ങളില്‍ 20% -30% നിരക്കിലുള്ള സ്ലാബിലേക്ക് “വാഴ്ത്തപ്പെട്ട്
” പകച്ചുനില്‍ക്കുന്ന ഗതികേടിലാകുന്നു. ഇത് ഒരു മനുഷ്യാവകാശ വിഷയം പോലെ കണ്ടാല്‍
മറ്റൊരു യുക്തിബോധം ഉടലെടുക്കും. മേല്‍പ്പറഞ്ഞ പിന്‍കാല വരുമാനങ്ങള്‍ തരാന്‍ വൈകി,
നടപ്പ് വര്‍ഷത്തില്‍ ലഭിച്ചതിനാലാണല്ലോ, ഇപ്പോള്‍ നികുതിക്കൂടുതല്‍ വന്നത്, അത്
അതതു വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കിലോ? എങ്കില്‍ ഇപ്പോള്‍ അധിക വരുമാനപ്രശ്നം
ഉണ്ടാകുന്നില്ല, നടപ്പ് വര്‍ഷവുമായി ബന്ധപ്പെട്ട നികുതി മാത്രമേ ഇപ്പോള്‍ നല്‍കേണ്ടി
വരികയുള്ളൂ. പക്ഷെ ഇവിടെ മറ്റൊരു ക്രമപ്രശ്നം ഉണ്ടാകുന്നില്ലേ ? പിന്‍
കാലങ്ങളിലേക്ക് ബന്ധപ്പെട്ട വരുമാനം നടപ്പ് വര്‍ഷത്തില്‍ ഒഴിവാക്കിക്കൊണ്ടാണല്ലോ
നമ്മള്‍ നികുതി കണ്ടത്, അപ്പോള്‍ പിന്‍ കാലങ്ങളിലേതുമായി ബന്ധപ്പെട്ട വരുമാനം അതതു
പിന്‍ വര്‍ഷങ്ങളിലേക്ക് ചേര്‍ക്കേണ്ടേ, അങ്ങനെ ചേര്‍ക്കുമ്പോള്‍ പിന്‍ വര്‍ഷങ്ങളിലെ
വരുമാനം ഉയരുകയും അങ്ങനെ ഉയര്‍ത്തപ്പെട്ട വരുമാനത്തിനനുസരിച്ചു നമ്മള്‍ അന്ന്
നികുതി അടച്ചിട്ടില്ലാത്തതുകൊണ്ട് ആ നികുതി ഇന്ന്, അന്നത്തെ നിരക്കില്‍ അടക്കാനും
ബാധ്യസ്ഥനാകുകയില്ലേ ?
ഇങ്ങനെ പിന്‍ സാമ്പത്തീക വര്‍ഷവുമായി
ബന്ധപ്പെട്ട വരുമാനം (അത് ഏതു പേരിലുള്ളതുമാകട്ടെ) മറ്റൊരു ഭാവി വര്‍ഷത്തില്‍
ലഭിക്കുന്ന (PF ലേക്ക് നിക്ഷേപിക്കുന്ന)സാഹചര്യത്തില്‍, ആ വരുമാനം അതാത് കാലങ്ങളില്‍ ലഭിച്ചിരുന്നാല്‍
ഒടുക്കേണ്ടിവരുമായിരുന്ന നികുതിയും, അതിനു
പകരം അത് വൈകി ലഭിച്ചതിനാല്‍ ഇപ്പോള്‍ ഒടുക്കേണ്ടി വരുന്ന നികുതിയും താരതമ്യം
ചെയ്തു, ജീവനക്കാരന് അനുകൂലമാകും വിധം ഇപ്പോള്‍ ആപേക്ഷികമായി കൂടുതലായി നല്‍കേണ്ടി
വരുന്ന കനത്ത നികുതിയില്‍നിന്നും ഡിസ്കൌണ്ട് അനുവദിക്കുന്ന നടപടിക്രമമാണ് 10 E
ഫോം. വകുപ്പ് 89 (1) പ്രകാരമാണ് ഇവിടെ ഡിസ്കൌണ്ട് (ഇളവ്) അനുവദിക്കുന്നത്.
ഏതൊക്കെ കുടിശ്ശികകള്‍ക്കാണ് 10 E പ്രകാരമുള്ള
ആനുകൂല്യം ലഭിക്കുക ?
Pay revision Arrear - 10 E പ്രകാരമുള്ള നികുതി ഇളവ് ലഭിക്കാന്‍
ECTAX-malayalam 2018 സോഫ്റ്റ്‌വെയര്‍ എങ്ങിനെ ഉപയോഗപ്പെടുത്താം
കൂടുതല്‍ വായനക്ക് PDF ഡൌണ്‍ലോഡ് ചെയ്യാന്‍ CLICK HERE