[Latest News][10]

Answer Key
District
Downloads
ED
eFocus
ENGLISH- PLUS TWO
Ernakulam
examination
Feature
Gallery
Government Order
Help
Income Tax
Kanivu
Kanivu Office
Kollam
Management
member
NVLA News
Office Bearers
physics
Provident Fund
Resources
Scholarship
Softwares
spark
Student
Study Material
Thrissur
Trending Now
 Membership Form

കേടായ എല്‍.ഇ.ഡി.ബള്‍ബുകള്‍ കളയണ്ട, നന്നാക്കാന്‍ കുട്ടികള്‍ എത്തും


ഉപയോഗിക്കാനാകാതെ മാറ്റിവെച്ച ബള്‍ബുകള്‍ കേടുപാടു തീര്‍ത്ത് ഉപയോഗപ്രദമാക്കുവാന്‍ കുട്ടികള്‍ വീട്ടിലെത്തുന്നു. വി.എച്ച്.എസ്.ഇ സ്‌കൂളുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വൊളന്റിയര്‍മാരാണ് വീടുകളിലെത്തുന്നത്.

ഉപയോഗ ശൂന്യമായ എല്‍.ഇ.ഡി. ബള്‍ബുകളുടെ കേടുതീര്‍ത്ത് പുനരുപയോഗിക്കാനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ നല്‍കുന്നത്. കെ.എസ്.ഇ.ബി. വിതരണം ചെയ്ത എല്‍.ഇ.ഡി. ബള്‍ബുകള്‍ക്ക് മുന്‍ഗണനയുണ്ട്. ഇതിനായി 10 മുതല്‍ 25വരെയുള്ള തീയതിക്കിടെ എല്ലാ വി.എച്ച്.എസ്.ഇ. സ്‌കൂളുകളിലും രണ്ടു ദിവസത്തെ ക്യാമ്പ് നടക്കും.

സംസ്ഥാനത്ത് 308 എന്‍.എസ്.എസ്. യൂണിറ്റുകളിലായി 13,700 എന്‍.എസ്.എസ്. വൊളന്റിയര്‍മാരാണുള്ളത്. ക്യാമ്പിലൂടെ 300-ഓളം തദ്ദേശസ്വയംഭരം സ്ഥാപനങ്ങളിലെ വീടുകളിലെത്തി ഇവര്‍ ബള്‍ബുകള്‍ നന്നാക്കി കൊടുക്കും. വി.എച്ച്.എസ്.ഇ. വകുപ്പിലെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് അധ്യാപകരും വിദ്യാര്‍ഥി-പൂര്‍വവിദ്യാര്‍ഥികളുമാണ് വൊളന്റിയര്‍മാരെ പരിശീലിപ്പിക്കുന്നത്. ആദ്യം എല്‍.ഇ.ഡി. ബള്‍ബ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കും. തുടര്‍ന്ന് അതത് സ്‌കൂളുകളുടെ പങ്കാളിത്ത വാര്‍ഡുകളില്‍നിന്ന് കേടായ ബള്‍ബുകള്‍ ശേഖരിക്കും. കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സഹായത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഉപയോഗിച്ചു വലിച്ചെറിയുന്ന എല്‍.ഇ.ഡി. ബള്‍ബുകളുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെപ്പറ്റി വീട്ടുകാര്‍ക്ക് ബോധവത്കരണവും നല്‍കുമെന്ന് വി.എച്ച്.എസ്.ഇ. എന്‍.എസ്.എസ്. സ്റ്റേറ്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.രഞ്ജിത്ത് പറഞ്ഞു.

നന്നാക്കുന്നതെങ്ങിനെ:


ഒരു എല്‍.ഇ.ഡി. ബള്‍ബില്‍ എല്‍.ഇ.ഡി. പ്ലേറ്റ്, സര്‍ക്യൂട്ട്, കേസ് എന്നിവയാണുള്ളത്. സര്‍ക്യൂട്ടിനോ പ്ലേറ്റിനോ രണ്ടിനും കൂടിയോ തകരാര്‍ സംഭവിക്കുമ്പോള്‍ ബള്‍ബ് കേടാകുന്നു. ഈ രണ്ടു ഭാഗങ്ങള്‍ മാറ്റിവെയ്ക്കുകയാണ് കുട്ടികള്‍ ചെയ്യുന്നത്. ഇതിനുള്ള സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ വി.എച്ച്.എസ്.ഇ. അധികൃതര്‍ നല്‍കും.

ബള്‍ബുകള്‍ പരമാവധി ശേഖരിച്ച് അവയില്‍ കഴിയാവുന്നിടത്തോളം നന്നാക്കി നല്‍കും. സ്‌കൂളുകളില്‍ എത്തിച്ച് അവിടെവെച്ച് കേടായ ഭാഗങ്ങള്‍ മാറ്റും. പുറത്ത് ഇതിന് 50 രൂപ വരെ ഇടാക്കുമ്പോള്‍ കുട്ടികള്‍ സൗജന്യമായി ചെയ്തു നല്‍കും.

Non Vocational Lecturers Association (NVLA)

The organization was formally registered in 1997 (Reg. No. GO (RT) No.1151/97/G. Edn dtd 5/4/1997) though it took shape as early as 1992
NVLA News

Start typing and press Enter to search