അദ്ധ്യാപക യോഗം
തിരുവനന്തപുരം: 2019-2020 അദ്ധ്യായന വർഷം മുതൽ നടപ്പിലാക്കുന്ന സ്കൂൾ ഏകീകരണ നടപടികളുടെ വിശദമായ നടപടിക്രമങ്ങളെ കുറിച്ച് വിശദമാക്കുവാൻ വേണ്ടി പൊതു വിദ്യഭ്യാസ സെക്രട്ടറി തിങ്കളാഴ്ച്ച (20/05/2019) വിളിച്ച യോഗത്തിൽ സംഘടനയെ പ്രതിനിധികരിച്ച് ശ്രീ. ശശികുമാർ (സംസ്ഥാന പ്രസിഡന്റ് ) ശ്രീ അരുൺ പി.എസ് (സംസ്ഥാന സെക്രട്ടറി ) എന്നിവർ പങ്കെടുത്ത്.
പ്രതിപക്ഷ സംഘടനകൾ യോഗനടപടികളുടെ ആദ്യഘട്ടത്തിൽ തന്നെ യോഗം ബഹിഷ്കരിച്ച് .സംസ്ഥാന സമ്മേളനം കൈകൊണ്ട നിലപാടനുസരിച്ച് ലയന പ്രഖ്യാപനം സംഘടനയുടെ അജണ്ടയിൽ ഉൾപടുന്ന വിഷയമായതിനാൽ NVLA ചർച്ചയിൽ തുടർന്നും പങ്കെടുത്ത്.
ചർച്ച:-
1.അടുത്ത അദ്ധ്യയന വർഷം മുതൽ എല്ലാ സ്കൂളുകളിലും ഒരു തലവൻ മാത്രമേ ഉണ്ടാക്കുകയുള്ളു.
2.പരീക്ഷകൾ ഒരു കമ്മീഷണറുടെ കീഴിൽ കൊണ്ടുവരും'.
3.തൽക്കാലം നിലവിലെ ഹയർ സെ. ,വൊ.ഹ.സെ.ഓഫീസുകൾ നിലനിർത്തും.
4.ഖാദർ കമ്മിറ്റിയിലെ എല്ലാ വിഷയങ്ങളും അദ്ധ്യാപക സംഘടനകളും ആയി ചർച്ച നടത്തി മാത്രമേ നടപ്പിലാക്കുകയുള്ളു.
5. ഈ മാസം 28 -ാം തിയ്യതി തുടർ ചർച്ച നടക്കും