Membership Form

ഹയർസെക്കൻഡറി: ഇംപ്രൂവ്മെൻറ് വ്യവസ്ഥകൾ ഉദാരമാക്കി സർക്കാർ

തിരുവനന്തപുരം∙ഹയർസെക്കൻഡറി പരീക്ഷയിൽ വിദ്യാർഥികൾക്കു ലഭിക്കുന്ന മാർക്ക് മെച്ചപ്പെടുത്തുന്നതിനു നിലവിലുള്ള വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കി സർക്കാർ ഉത്തരവിറക്കി.

ഇതനുസരിച്ച് രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത പഠനത്തിന് അർഹത നേടുന്ന വിദ്യാർഥികൾക്കു മൂന്നു വിഷയങ്ങൾ വരെ ഇംപ്രൂവ് ചെയ്യുന്നതിനും തോറ്റവിഷയത്തിനുള്ള സേ പരീക്ഷ എഴുതുന്നവർക്ക് ആ വിഷയങ്ങൾക്കു പുറമേ മൂന്നു വിഷയങ്ങൾ കൂടി ഇംപ്രൂവ് ചെയ്യുന്നതിനും കഴിയും.ഇതിലൂടെ വിദ്യാർഥികൾക്കു തങ്ങളുടെ സ്കോർ മെച്ചപ്പെടുത്താം.


ഉന്നത പഠനത്തിന് അർഹത നേടുന്ന വിദ്യാർഥികളെ ജയിച്ച ഒരു വിഷയം മാത്രം ഇംപ്രൂവ് ചെയ്യാനേ ഇതുവരെ അനുവദിച്ചിരുന്നുള്ളൂ.സേ പരീക്ഷയെഴുതുന്നവർക്കാകട്ടെ ജയിച്ച വിഷയങ്ങൾ ഇംപ്രൂവ് ചെയ്യാൻ അവസരം നൽകിയിരുന്നില്ല.ദീർഘകാലമായി വിദ്യാർഥികൾ ആവശ്യപ്പെട്ടു വരുന്ന കാര്യമാണ്  ഈ വർഷത്തെ വാർഷിക പരീക്ഷയ്ക്കു മുൻപായി സർക്കാർ അംഗീകരിച്ചിരിക്കുന്നത്.

Start typing and press Enter to search