സാലറി ചലഞ്ചു ഇതര സംസ്ഥാനങ്ങളും
ഇപ്പോഴത്തെ സാലറി ചലഞ്ചിലും ഇതര സംസ്ഥാനങ്ങളും സ്ഥാപനങ്ങളും എന്തെല്ലാം നിലപാടുകള്‍ ആണ് എടുത്തിട്ടുള്ളത് എന്ന് നോക്കാം
1 . ആദ്യമായി ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ നോക്കാം കേരളത്തെ അപേക്ഷിച്ച് 5 ഇരട്ടി വലിപ്പവും പാക്കിസ്ഥാന്‍ എന്ന രാജ്യത്തെക്കാള്‍ ജനസംഖ്യയുമുള്ള സംസ്ഥാനമാണ് UP, അവിടുത്തെ മുഖ്യമന്ത്രി യോഗി ആതിഥ്യ നാഥ് പറഞ്ഞത് സാധാരണക്കാര്‍ക്കൊപ്പം ബുദ്ധിമുട്ടുകള്‍ നേരിടുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ല എന്നാണു
https://www.hindustantimes.com/india-news/salaries-of-up-govt-employees-will-not-be-cut-says-yogi-adityanath/story-PiAw8bNhRK2Pcg7ElodBOO.html
2. പലരും തെറ്റിദ്ധരിപ്പിക്കുന്ന മഹാരാഷ്ട്ര , മഹാരാഷ്ട്ര സര്‍ക്കാര്‍ പറയുന്നത് ഒരു മാസത്തെ ശമ്പളത്തിന്റെ MLAമാരുടെ 60% തുക കൊറോണ ഫണ്ടിലേക്ക് പിടിക്കും എന്നാണു , Class A /B ജീവനക്കാരുടെ 50% തുകയും Class C ജീവനക്കാരുടെ 25% തുകയും പിടിക്കും എന്നാല്‍ Class D ജീവനക്കാരുടെ ഒരു രൂപ പോലും കുറക്കുകയും ഇല്ല , ശ്രദ്ധിക്കുക ഒരാളുടെ പോലും ഒരു മാസത്തെ 100% തുക മഹാരാഷ്ട്ര പിടിക്കുന്നില്ല
https://www.hindustantimes.com/india-news/coronavirus-update-maharashtra-govt-slashes-march-salary-by-25-to-50-mlas-take-a-60-cut/story-vyk4dIexcAG3kLODApy8FK.html
3. തെലുങ്കാനയുടെ റിപ്പോര്‍ട്ടും പലരും തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിക്കുന്നു , തെലുങ്കാനയില്‍ Chief Minister, State cabinet, MLCs, MLAs, State Corporation Chairpersons and Local Bodies representatives എന്നിവര്‍ക്ക് മാത്രം 75%വും IAS, IPS IFS മറ്റ് വിഭാഗത്തില്‍ ഉള്ളവര്‍ക്ക് 50%വും class 4 ജീവനക്കാര്‍ക്ക് 10 വും ആണ് താത്ക്കാലികമായി പോലും പിടിക്കുന്നത്https://gulfnews.com/world/asia/india/covid-19-telangana-announces-up-to-75-salary-cuts-for-its-employees-1.1585628226093
NB : തെലുങ്കാന, മഹാരാഷ്ട്ര സർക്കാരുകൾ ജീവനക്കാരുടെ ശമ്പളം 75/60/50ശതമാനം പിടിച്ചെടുക്കുന്നു എന്നുള്ള രീതിയിൽ ചില മാദ്യമങ്ങള് റിപ്പോർട്ട് ചെയ്തതായി കണ്ടു, പ്രസ്തുത വാർത്ത സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
എന്നാൽ എന്താണ് യാഥാർഥ്യം ?
മഹാരാഷ്ട്ര സർക്കാർ പറഞ്ഞിട്ടുള്ളത് ജീവനക്കാർക് മുഴുവൻ ശമ്പളവും രണ്ടു ഗഡുക്കളായി മാത്രമേ കൊടുക്കൂ എന്നാണ്.
തെലുങ്കാന സർക്കാറിന്റെ ഓർഡറിൽ ഉപയോഗിച്ച വാക്ക് "deferment" എന്നാണ് അതിന്റെ അർത്ഥം postponment / ഭാവിയിലേക്ക് മാറ്റി വെക്കൽ എന്നാണ്.
അതായത് ഇപ്പോൾ 75/60/50ശതമാനം ശമ്പളം പിടിച്ചു വച്ചിട്ട് പിന്നീട് തിരിച്ചു നല്‍കും എന്നാണ് അര്‍ത്ഥം.
അല്ലാതെ ശമ്പളം കട്ട് ചെയ്യാലോ പിടിച്ചെടുക്കലോ അല്ല.
https://www.thehindu.com/news/national/telangana/govt-clarifies-that-it-is-not-salary-cut-only-deferment/article31220595.ece
4. കര്‍ണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പ തന്റെ ഒരു വര്‍ഷത്തെ ശമ്പളം മൊത്തമായി കൊറോണ ഫണ്ടിലേക്ക് നല്‍കും ,
കര്‍ണ്ണാടകയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസത്തെ മാത്രം ശമ്പളം പിടിക്കും അതും നല്‍കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് മേല്‍ ഉദ്യോഗസ്ഥരേ അറിയിച്ച് ഒഴിവാക്കാവുന്നതാണ്
https://www.deccanherald.com/state/karnataka-cm-b-s-yediyurappa-to-donate-a-years-salary-to-chief-minister-relief-fund-for-covid-19-819879.html
5 . കൊറോണ കാലത്ത് അരിയും ദാലും ഓരോ റേഷന്‍ കാര്‍ഡിനും 1000 രൂപ വീതം പണവും നല്‍കിയ തമിഴ്‌നാട് സര്‍ക്കാര്‍ 3280 കോടി രൂപയുടെ പാക്കേജ് ആരംഭിക്കുകയും ചെയ്തു മുഖ്യമന്ത്രി പളനിസ്വാമി ജീവനക്കാരുടെ ശമ്പളം വെട്ടി കുറയ്ക്കുകയല്ല , പകരം തമിഴ്‌നാട്ടിലെ കൊറോണയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ , നഴ്സുമാര്‍ , സാനിട്ടറി ജീവനക്കാര്‍ , മറ്റ് ഇതര ജീവനക്കാര്‍ എന്നിവര്‍ക്ക് ഒരു മാസത്തെ അധിക ശമ്പളം കൂടി നല്‍കും
https://timesofindia.indiatimes.com/city/chennai/covid-19-scare-in-tamil-nadu-doctors-nurses-sanitary-workers-and-others-to-get-additional-one-month-salary/articleshow/74789194.cms
6 . ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ വേണ്ടിയാണ് ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേ ആവശ്യപ്പെട്ടത്
https://www.business-standard.com/article/pti-stories/rly-urges-all-staffers-to-donate-one-day-s-salary-to-pm-relief-fund-for-coronavirus-120032800002_1.html
7 . രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി പരമാവധി 3 ദിവസത്തെ ശമ്പളം പിടിക്കാന്‍ വേണ്ടിയാണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്
അതും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ 3 ദിവസത്തേയും നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ 2 ദിവസത്തേയും Class C ജീവനക്കാര്‍ ഒരു ദിവസത്തേയും ശമ്പളം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
https://www.indiatoday.in/india/story/coronavirus-supreme-court-staff-to-donate-up-to-3-days-salary-to-pm-cares-fund-1661282-2020-03-30
8 . ഗുജറാത്ത് ഹൈക്കോടതി ഓഫീസര്‍മാര്‍ 3 ദിവസത്തെയും മറ്റ് ജീവനക്കാര്‍ ഒരു ദിവസത്തേയും ശമ്പളം നല്‍കണമെന്ന് അറിയിച്ചു
https://timesofindia.indiatimes.com/city/ahmedabad/hc-staff-to-donate-to-pm-cares-fund/articleshow/74921327.cms
9 . ഇന്ത്യന്‍ ഓയില്‍ , BPCL ജീവനക്കാര്‍ രണ്ടു ദിവസത്തെ വേതനവും സംഭാവനയായി നല്‍കും
https://www.livemint.com/news/india/indian-oil-insures-over-3-23-lakh-employees-amid-covid-19-outbreak-11585719445431.html
10. സ്പൈസ് ജെറ്റ് ജീവനക്കാര്‍ക്ക് എല്ലാ ജോലിയും നിര്‍ത്തേണ്ടി വന്നെങ്കിലും അവര്‍ ഉദ്യോഗത്തിന്റെ വ്യത്യാസമനുസരിച്ച് 10% മുതല്‍ 30% വരെ നല്‍കുമെന്നും ലീവ് ഒരു തരത്തിലും കണക്കില്‍പ്പെടുത്തില്ലെന്നും അറിയിച്ചു
https://timesofindia.indiatimes.com/business/india-business/spicejet-enforces-major-salary-cuts-for-its-employees/articleshow/74912708.cms
11. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ SBI ജീവനക്കാര്‍ തങ്ങളുടെ ഒരു ദിവസത്തേ ശമ്പളവും ഇതിനായി വിയോഗിക്കും
https://www.moneycontrol.com/news/business/sbi-to-cut-a-days-pl-encashment-and-salary-from-all-employees-for-pm-cares-fund-5096241.html