Membership Form

Undertaking Agreeing to Refund Excess Pay and Allowances Mistakenly Paid to the Employees

ധനകാര്യവകുപ്പിൻ്റെ  G.O.(P) No. 169/2019/fin dated 13/12/2019  ഉത്തരവ് പ്രകാരം  Undertaking Statement എല്ലാ ജീവനക്കാരോടും വാങ്ങി സർവീസ് ബുക്കിൽ പതിച്ച് രേഖപ്പെടുത്തലുകൾ നടത്തുന്നതിന് നിർദ്ദേശം ഉണ്ടായിരുന്നു. ഈ ഉത്തരവ് ഇറങ്ങിയത് ആരും തന്നെ ശ്രദ്ധിച്ചില്ല. പ്രസ്തുത സ്റ്റേറ്റ്മെൻ്റ് സ്പാർക്കിൽ Upload ചെയ്യാനും ഉത്തരവിൽ പറയുന്നുണ്ട്.  ഉത്തരവ് ഇറങ്ങി 3 മാസത്തിനുള്ളിൽ ഇത് ചെയ്യണമെന്നും ഓർഡറിൽ ഉണ്ടായിരുന്നു. 2020 മാർച്ച് 12 ന് ആ കാലാവധി തീർന്നു.

പക്ഷെ ഇപ്പോള്‍ അത് നീട്ടി നൽകിയിട്ടുണ്ട്. ധനകാര്യവകുപ്പിൻ്റെ പുതിയ ഉത്തരവിൽ G.O.(P) No. 70/2020/fin dated 02/06/2020  പ്രകാരം 2020 സെപ്തംബർ 30 വരെ തിയ്യതി നീട്ടി നൽകിയിട്ടുണ്ട്. ഇൻക്രിമെൻ്റ്, ഗ്രേഡ്, പെ റിവിഷൻ, ഫിക്സേഷൻ ഓണ്‍  പ്രമോഷൻ തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിന് മുമ്പ് ഈ സ്റ്റേറ്റ്മെൻ്റ് SB യിൽ പതിക്കണമെന്ന് നിർബന്ധമുള്ളതാണ്. 

ഈ ഉത്തരവിൽ സ്പാർക്കിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ നിർദ്ദേശം ഉള്ളതിനാൽ സ്പാർക്കിൽ അപ് ലോഡ് ചെയ്തില്ലെങ്കിൽ സെപ്തംബറിനു ശേഷം എപ്പോൾ വേണമെങ്കിലും സാലറി ബ്ലോക്ക് ആയേക്കും..സ്പാര്‍ക്കില്‍ എങ്ങനെ വിവരങ്ങള്‍ നല്‍കാം താഴെ ചേര്‍ത്തിരിക്കുന്ന സ്ക്രീന്‍ ഷോട്ട് നോക്കുക .ഗസറ്റഡ് റാങ്കിലുള്ളവര്‍ Undertaking Statement നേരിട്ട് AG ലേക്ക്പോസ്റ്റലായി അയക്കണം ,നോണ്‍ ഗസറ്റഡ്ആയിട്ടുള്ള ജീവനക്കാരുടെ Statement അപ്‌ലോഡ്‌ ചെയ്യണം.
സ്പാർക്കിൽ അപ്‌ലോഡ് ചെയുന്നതിനായി  എല്ലാ ജീവനക്കാരുടെയും Undertaking ഫോം ഫിൽ ചെയിതു സ്കാൻ ചെയ്‌തു കമ്പ്യൂട്ടറിൽ അനുയോജ്യമായ ഫോൾഡറിൽ സേവ് ചെയിതിരിക്കണം .
ഒരു ഓഫിസിലെ ജീവനക്കാരുടെ  Undertaking form ൽ   counter signature ഡിഡിഒ ചെയുക. ഡിഡിഒ യുടെ കാര്യത്തിൽ തൊട്ടു മുകളിൽ ഉള്ള ഓഫീസറെ കൊണ്ട്  counter signature ചെയ്യിക്കുക .



Start typing and press Enter to search