Membership Form

NVLA മൊബൈൽ ചലഞ്ചിലും പങ്കാളി ആകണമെന്ന് അഭ്യർഥിക്കുന്നു

 ബഹു. അസോസിയേഷൻ അംഗങ്ങളെ, 

             കൊവീഡ് മഹാമാരി  വളരെ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഈ വർഷവും അക്കാദമിക് പ്രവർത്തനങ്ങൾ ഓൺലൈൻ വഴി തന്നെ തുടരേണ്ടി വരും എന്ന് ഉറപ്പായി ഇരിക്കുകയാണ്.പക്ഷേ നമ്മുടെ സംസ്ഥാനത്ത് ഒത്തിരി കുട്ടികൾ പ്രത്യേകിച്ച് V H S S വിദ്യാർത്ഥികൾ ഓൺലൈൻ പഠന സംവിധാനങ്ങൾ ഇല്ലാതെ ഇപ്പോളും ബുദ്ധിമുട്ടുന്നു. എന്നും സാമൂഹിപ്രതിബദ്ധത യോടെ പ്രവർത്തിക്കുന്ന നമ്മുടെ സംഘടന യുടെ സംസ്ഥാന സമിതി 4/ 7/21 ഞായറാഴ്ച ഓൺലൈൻ വഴി കൂടി  മേൽ പറഞ്ഞ വിഷയത്തിൽ നമുക്ക് എന്ത് ചെയ്യുവാൻ സാധിക്കും എന്ന് ചർച്ച ചെയ്തു.പ്രളയ  ദുരിതാശ്വാസ നിധയിലേക്ക് ഉൾപ്പെടെ മികച്ച സംഭാവനകൾ നൽകി എന്നും മറ്റു  സംഘടനകൾക്ക് മാതൃക യയിട്ടുള്ള നമ്മുടെ അസോസിയേഷൻ 30_ 40 കുട്ടികൾക്ക് ആവശ്യം ആയ മൊബൈൽ ഫോണുകൾ ക്രമീകരിച്ച് ബഹു. വിദ്യാഭ്യാസ മന്ത്രിക്ക്  കൈമാറുവാൻ  തീരുമാനിച്ചിരിക്കുന്നു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് എന്നും ഉറച്ച പിന്തുണയും സഹായവും നൽകിവരുന്ന പ്രിയ അധ്യാപക സുഹൃത്തുക്കൾ ഈ മൊബൈൽ ചലഞ്ചിലും പങ്കാളി ആകണമെന്ന് അഭ്യർഥിക്കുന്നു ഒരു മൊബൈൽ ഫോൺ സംഭാവന ചെയ്യുവാൻ കഴിയുന്ന അംഗങ്ങൾ അങ്ങിനെയും അല്ലെങ്കിൽ രണ്ടോ മൂന്നോ പേർ ചേർന്നോ ഒരു സ്കൂളിൽ നിന്നും ഒന്ന് എന്ന തരത്തിലോ പ്രസ്തുത ചലഞ്ചിൽ പങ്കാളി ആയി നമ്മുടെ സംഘടന നടപ്പിലാക്കുന്ന ഈ മൊബൈൽ ചലഞ്ച് വലിയ വിജയം ആക്കുവാൻ അഭ്യർത്ഥിക്കന്നു. സംഭാവനകൾ നമ്മുടെ സംഘടനയുടെ അക്കൗണ്ടിൽ ഓൺലൈൻ ആയി നിക്ഷേപിക്കാ വുന്നതാണ്.ആയതിൻ്റെ സ്ക്രീൻ ഷോട്ട് സംഘടന treasurer ബഹു ഗീവർഗീസ് സാറിന് വാട്ട്സ് ആപ്പ് ചെയ്യേണ്ടത് ആണ്

 ആദരവോടെ,

  1. ഷാജി പാരിപ്പള്ളി, ചെയർമാൻ

  2. ടീ എം യാക്കോബ് ,പ്രസിഡൻ്റ്

   3. പീ ടീ ശ്രീകുമാർ ജനറൽ സെക്രട്ടറി


NVLA

FEDERAL BANK

MANAKALA

ADOOR

A/CNO-16950100012010

IFSC-FDRL0001695

Start typing and press Enter to search