SERVICE HELP FILE FOR NEWLY JOINED
സർവീസിൽ ജോയിൻ ചെയ്യുന്ന ഒരു ജീവനക്കാരന്റെ ആദ്യ ശമ്പളത്തിൽ നിന്നും നിർബന്ധം ആയി GIS കുറവ് ചെയ്യണം. ഒരു മാസത്തിനു ഉള്ളിൽ SLI ചേരണം. ഒരു വർഷത്തിനു ഉള്ളിൽ GPF ൽ ചേരണം. NPS ഒരു മാസത്തിനു ഉള്ളിൽ ചേരാൻ ആയി അപേക്ഷിക്കണം.
Group Insurance Scheme
സാലറി matters – changes in the month – Present salary ൽ ചെന്ന് അവിടെ deductions ൽ GIS select ചെയ്ത് കൊടുക്കാം. From – To കൊടുക്കുമ്പോൾ ഏത് തീയതിയിൽ ജോയിൻ ചെയ്താലും ആ മാസം ഒന്നാം തീയതി തൊട്ട് അവസാനം വരെ കൊടുക്കണം.
ആദ്യ ശമ്പളം പാസ് ആയ ശേഷം വിശ്വാസ് വഴി ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കാം. അക്കൗണ്ട് നമ്പർ അലോട്ട് ചെയ്ത ശേഷം അത് സ്പാർക്കിൽ പ്രസെൻ്റ് സാലറിയിൽ ഡിഡക്ഷനിലേക്ക് ചേർത്ത് ഇടാം. പാസ്ബുക്ക് പിന്നീട് ഇൻഷ്വറൻസ് ഓഫീസിൽ നിന്നും അയച്ചു തരും. നിലവിൽ 1/3/21 ന് ശേഷം ജോയിൻ ചെയ്യുന്നവർക്ക് പുതിയ നിരക്കിൽ ഉള്ള ഉത്തരവ് വരേണ്ടത് ഉണ്ട്.
♦️ SLI
ഇൻഷ്വറൻസ് ഓഫീസിൽ നേരിട്ട് ചെന്ന് അടക്കാം. ലഭിക്കുന്ന റസീപ്റ്റിൽ ഉള്ള പോളിസി നമ്പർ സ്പാർക്കിലെ പ്രസന്റ് സലറിയിൽ ഡിഡക്ഷനുകളിൽ SLI സെലക്റ്റ് ചെയ്ത് എന്റർ ചെയ്യാം. അടുത്ത തവണ മുതൽ ശമ്പളത്തിൽ നിന്നും കുറവ് ചെയ്യണം.
♦️ SLI പോളിസി എടുക്കാൻ ഇനി പറയുന്ന മാർഗങ്ങളും ചെയ്യാം.
♦️ ട്രഷറിയിൽ ചലാൻ ആയി അടച്ച് SLI ഓഫീസിൽ നിന്നും തുടർ നടപടികൾ സ്വീകരിക്കാൻ കഴിയും.
♦️ E Treasury വഴി ഓൺലൈൻ ആയും അടക്കാം.
♦️etreasury.kerala.gov.in ലോഗിൻ ചെയ്തു 🔹departmental receipts 🔹select ചെയ്യുക.
🔹അതിൽ
🔻department – സ്റ്റേറ്റ് ഇൻഷ്വറൻസ്
🔻Remittance type – SLI FIRST PREMIUM
🔻Revenue district – select ചെയ്യുക
🔻Office name – select ചെയ്യുക.
🔻തുടർന്നുള്ള വിവരങ്ങൾ കൂടി ചേർത്ത് നെറ്റ് ബാങ്കിംഗ് വഴി തുക അടക്കാം. റസിപ്റ്റ് ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽ ലഭ്യമാക്കി പോളിസിയിൽ ചേരാം.
GPF
സ്പാർക്കിൽ സാലറി matters – provident fund – gpf admision application എടുക്കുക.അവിടെ details എല്ലാം fill ചെയ്യുക. സബ്മിറ്റ് ചെയുക. ( Apply ചെയ്യുമ്പോൾ name വരുന്നില്ല എങ്കിൽ….. ചെയ്യാൻ പറ്റുന്നില്ല എങ്കിൽ സർവീസ് matters – personal details – present service details എടുത്ത് അവിടെ gpf എന്ന സ്ഥലത്ത് സെലക്ട് എന്ന് കൊടുക്കുക. Number ഉണ്ടെങ്കിൽ കളയുക. എന്നിട്ട് കൺഫേം ചെയ്യുക )
വീണ്ടും സാലറി matters – provident fund – gpf admission approval – DSC – ഉപയോഗിച്ച് ചെയ്യുക.
AG യിൽ നിന്ന് pass ആക്കിയാൽ ksmep portal ൽ login ചെയ്ത് admission slip എടുക്കാം. Spark ൽ service matters – personal details – present service details ൽ account number വന്നിട്ടുണ്ട് എന്ന് ഉറപ്പാക്കാം.
ശേഷം സാലറി matters – changes in the month – present salary യിൽ ചെന്ന് dedcutions ൽ subscription add ചെയ്യാം.
♦️NPS
ആവശ്യം ആയ രേഖകൾ സഹിതം ജില്ലാ treasury വഴി NPS ൽ ചേരാം. Nominee Details DDO തന്നെ ചേർക്കണം സ്പാർക്കിൽ.
Nps Spark ൽ automatic ആയി update ആകും. ആയി കഴിഞ്ഞാൽ present സാലറിയിൽ deductions ൽ insert ചെയ്യുക. Arrear തുക ഉണ്ടാകും. അതും പിടിക്കണം. Regular contribution ൻ്റെ കൂടെ തന്നെ arrear കൂടി deduct ചെയ്ത് പോകണം.
♦️പോലീസ് വെരിഫീക്കേഷൻ
നിയമ ഉത്തരവിനോടോപം അയക്കുന്ന Annexure – 1 പൂരിപ്പിച്ച് നിയമന അധികാരി സാക്ഷ്യപ്പെടുത്തി ജീവനക്കാരൻ്റെ മാതൃ ജില്ലാ പോലീസ് ഓഫീസിലേക്ക് അയക്കണം. അത് പാസ്സ് ആയി വരണം. PSC verification കൂടെ കഴിഞ്ഞാൽ നിയമന അധികാരി തന്നെ regularise ചെയ്ത് ഉത്തരവ് ആക്കണം.