Do income tax filers know these things?
ആദായ നികുതി റിട്ടേണ്‍ കൃത്യതയോടെ വേഗത്തിലും എളുപ്പത്തിലും തയ്യാറാക്കി സമര്‍പ്പിക്കാന്‍ നികുതി ഇളവ് സംബന്ധിച്ച വകുപ്പുകള്‍ ഏതൊക്കെയെന്ന അറിവ് വളരെ പ്രധാനപ്പെട്ടതാണ്. ഒപ്പം എത്ര തുകയാണ് ഓരോ വകുപ്പിലെയും പരമാവധി ഇളവ് ലഭിക്കുക എന്ന് കൃത്യമായി അറിഞ്ഞിരിക്കണം. അതുകൊണ്ട് പ്രധാനപ്പെട്ട വകുപ്പുകളും ഇളവുകളും പരമാവധി തുകയും എത്രയെന്ന് അറിയാം.
1.സെക്ഷന്‍ 24(ബി)
ഇളവുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭവന വായ്പ പലിശ. ഏറ്റവും കൂടുതല്‍ ഇളവ് കിട്ടുന്നതും ഈ ഒരു ഇനത്തില്‍ നിന്നാണ്. ആദായ നികുതി വകുപ്പിന്റെ സെക്ഷന്‍ 24(ബി)യിലാണ് ഇതിന്റെ പ്രതിപാദ്യം. ഭവന വായ്പയുടെ പലിശയടവിനാണ് ഇളവ്. പരമാവധി രണ്ട് ലക്ഷം രൂപവരെ സെക്ഷന്‍ 24 ബി പ്രകാരം വരുമാനത്തില്‍ നിന്ന് കുറയ്ക്കാം
2. 80 സി, 80 സിസിസി, 80 സിസിഡി(1)
മുകളില്‍ സൂചിപ്പിച്ച മൂന്ന് വകുപ്പുകള്‍ പ്രകാരം പരമാവധി 1.5 ലക്ഷം രൂപവരെയാണ് ഇളവ്. 80 സിയില്‍ വരുന്ന പ്രധാന നിക്ഷേപങ്ങളും ചിലവുകളും വായ്പകളും ഇനി പറയുന്നവയാണ്
1. ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം അടവ്
2. ജനറല്‍ പ്രോവിഡന്റ് ഫണ്ട്, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, എംപ്ലോയി പ്രോവിഡന്റ് ഫണ്ട് തുടങ്ങിയവയിലേക്കുള്ള അടവ്
3. മക്കളുടെ ട്യൂഷൻ ഫീസ്്
4. നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപം
3. ഭവന വായ്പയുടെ മുതലിലേക്കുള്ള അടവ്.
3. 80 സിസിസി
എല്‍.ഐ.സി, മറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവയുടെ ആന്വിറ്റി ഇന്‍ഷുറന്‍സ് പോളിസികളിലേക്കുള്ള പ്രീമിയം അടവ്.
4. 80 സിസിഡി(1)
കേന്ദ്ര ഗവണ്‍മെന്റിന്റെ പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള അടവ്( എന്‍.പി.എസ് പോലുള്ള പദ്ധതികള്‍)
5. 80സിസിഡി(1ബി)
എന്‍.പി.സില്‍ ചേര്‍ന്നിട്ടുള്ളവര്‍ പതിവ് നിക്ഷേപത്തിന് പുറമെ നടത്തുന്ന അധിക നിക്ഷേപം- പരമാവധി 50,000 രൂപയ്ക്ക് വരെ ഇളവ്( ഇത് 80 സിക്ക് പുറത്ത് കിട്ടുന്ന അധിക ഇളവാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
6. 80സിസിഡി(2)
എന്‍.പി.എസ് പോലുള്ള പെന്‍ഷന്‍ പദ്ധതികളിലേക്ക് ജീവനക്കാരന്റെ പേരില്‍ തൊഴിലുടമയോ സര്‍ക്കാരോ അടയ്ക്കുന്ന വിഹിതം
തൊഴിലുടമ പൊതുമേഖല സ്ഥാപനമോ സംസ്ഥാന സര്‍ക്കാരോ, മറ്റുള്ളവയോ ആണെങ്കില്‍- ശമ്പളത്തിന്റെ പരമാവധി 10 ശതമാനം
തൊഴിലുടമ കേന്ദ്ര സര്‍ക്കാര്‍ ആണെങ്കില്‍ -ശമ്പളത്തിന്റെ പരമാവധി 14 ശതമാനം
7. 80 ഡി
മെഡിക്ലെയിം ഇന്‍ഷുറന്‍സ് പ്രീമിയം, പ്രിവന്റീവ് ഹെല്‍ത്ത് ചെക്ക് അപ്പ് എന്നിവയക്കായി മുടക്കുന്ന തുകയാണ് ഈ വകുപ്പ്ിനു കീഴില്‍ വരുന്നത്.
നികുതിദായകന്‍, ഭാര്യ, മക്കള്‍ എന്നിവരുള്‍പ്പെടുന്ന മെഡിക്ലെയിം പോളിസി- പരമാവധി 25,000 രൂപവരെയുള്ള പ്രീമിയം അടവിന് ഇളവ്. ഇതില്‍ നികുതിദായകനോ ഭാര്യയോ സീനിയര്‍ സിറ്റിസണ്‍ ആണെങ്കില്‍ പരമാവധി ഇളവ് 50,000 രൂപയ്ക്ക് വരെ കിട്ടും. പ്രിവന്റീവ് ഹെല്‍ത്ത് ചെക്ക് അപ്പിന് പരമാവധി 5000 രൂപവരെ.
കൂടാതെ മാതാപിതാക്കളുടെ പേരില്‍ പ്രത്യേകമായി മെഡിക്ലെയിം പോളിസി എടുത്തിട്ടുണ്ട് എങ്കില്‍ അതിന്റെ പ്രീമിയം അടവിന് പരമാവധി 25,000 അധിക ഇളവ് കിട്ടും.
മാതാപിതാക്കളില്‍ ആരെങ്കിലും സീനിയര്‍ സിറ്റിസണ്‍ ആണെങ്കില്‍ ഈ ഇളവ് പരമാവധി 50,000 രൂപയ്ക്ക് വരെ.
8. 80 ഡിഡി
ശാരീരിക അവശതയുള്ള ആശ്രിതരുടെ ചികില്‍സായ്ക്കായി മുടക്കിയ തുക- 75000 രൂപയുടെ കിഴിവ്. 80 ശതമാനമോ അതില്‍ കൂടുതലോ ശാരീരിക അവശതകളുണ്ട് എങ്കില്‍ 1.25 ലക്ഷം രൂപയ്ക്ക് കിഴിവ്
9. 80 ഡിഡിബി
പ്രത്യേക അസുഖങ്ങൾ ബാധിച്ചവരുടെ ചികില്‍സയ്‌ക്കോ അല്ലെങ്കിൽ അത്തരം അസുഖം ബാധിച്ച ആശ്രിതരുടെ ചികില്‍സയ്‌ക്കോ വേണ്ടിവന്ന ചിലവ്- പരമാവധി 40,000 രൂപ. സീനിയര്‍ സിറ്റിസണ്‍ ആണെങ്കില്‍ ഒരു ലക്ഷം രൂപ.
10. 80 ഇ
വിദ്യാഭ്യാസ വായ്പയുടെ പലിശ അടവ്- എത്രയാണോ അത്രയും തുക. പരിധിയില്ല.
11. 80 ഇ ഇ
2016 ഏപ്രില്‍ ഒന്നിനും 2017 മാര്‍ച്ച് 31 നും ഇടയില്‍ എടുത്ത ഭവന വായ്പ പലിശയടവ്- പരമാവധി 50,000 രൂപയുടെ വരെ കിഴിവ്.
12. 80 ഇ ഇ എ
ആദ്യമായി ഭവന വായ്പയെടുത്തവര്‍ക്കുള്ള ഇളവാണ് ഇത്. വായ്പ 2019 ഏപ്ില്‍ ഒന്നിനും 2022 മാര്‍ച്ച് 31 നും ഇടയില്‍ എടുത്തതായിരിക്കണം. 80 ഇ ഇ പ്രകാരം കിഴിവ് എടുത്തിട്ടുണ്ടാകരുത്. - പരമാവധി 1.5 ലക്ഷം രൂപയ്ക്കുവരെ കിഴിവ്.
80 ഇഇബി
2019 ഏപ്രില്‍ ഒന്നിനുശേഷം ഇലക്ട്രിക് വാഹനം വാങ്ങാന്‍ എടുത്ത വായ്പയുടെ പലിശയടവ്- പരമാവധി 1.5 ലക്ഷം രൂപയുടെ കിഴിവ്.
13. 80 ജി
നിശ്ചിത ഫണ്ടുകള്‍, ജീവകാരുണ്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് നല്‍കിയ സംഭാവനകള്‍- സംഭാവന നല്‍കിയ തുകയുടെ പരമാവധി 50 മുതല്‍ 100 ശതമാനം വരെ കിഴിവ്.
14. 80 ജിജി
നല്‍കിയ വീട്ടുവാടക. ശമ്പളത്തിന്റെ കൂടെ എച്ച്.ആര്‍.എ ലഭിക്കുന്നവരായിരിക്കരുത്.-പരമാവധി വരുമാനത്തിന്റെ 10 ശതമാനം, അല്ലെങ്കില്‍ പ്രതിമാസം 500 രൂപ. ഇതില്‍ ഏതാണോ കുറവ് അതിന് മാത്രം ഇളവ്.
80 ജിജിഎ
ശാസ്ത്ര ഗവേഷണം, ഗ്രാമ വികസനം തുടങ്ങിയവയ്ക്കായി നടത്തിയ സംഭാവന-നല്‍കിയ സംഭാവന
15. 80 ജിജിസി
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവന
16. 80റ്റിറ്റിഎ
സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ പലിശ- സീനിയര്‍ സിറ്റിസണ്‍ അല്ലെങ്കില്‍ പരമാവധി 10,000 രൂപയ്ക്ക് വരെ ഇളവ്.
17.80 റ്റിറ്റിബി
സീനിയര്‍ സിറ്റിസണ്‍സിന് ഡിപ്പോസിറ്റിന്മേല്‍ ലഭിച്ച പലിശ വരുമാനം- പരമാവധി 50,000 രൂപവരെ.
18. 80 യു
നികുതി ദായകന്‍ ശാരീരിക അവശതയുള്ള ആള്‍ ആണെങ്കില്‍- 75000രൂപയുടെ ഇളവ്. ആള്‍ക്ക് 80 ശതമാനമോ അതില്‍ കൂടുതലോ അവശതയുണ്ടെങ്കില്‍ 1.25 ലക്ഷം വരെ ഇളവ്