ശമ്പള നിഷേധത്തിന് എതിരെ വി.എച്ച്.എസ്.ഇ അധ്യാപകരുടെ ധർണ്ണ 6ന്
അധ്യാപകർക്കും ജീവനക്കാർക്കും കൃത്യമായ ശമ്പളം നൽകുന്നതിൽ പരാജയപ്പെട്ട സർക്കാരിനെതിരെ ജില്ലാ ട്രഷറികൾക്കു മുമ്പിൽ 6 ന് പ്രതിഷേധ ധർണ്ണ നടത്തുവാൻ വൊ ക്കേഷണൽ ഹയർസെക്കൻഡറി നോൺ വൊ ക്കേഷണ ൽ ലക്ചറേ ഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
ഒന്നാം തീയതി ലഭിക്കേണ്ട അർഹതപ്പെട്ട ശമ്പളം അനുവദിക്കാതിരിക്കുകയും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാങ്ക് അക്കൗണ്ടിൽ എത്തേണ്ട ശമ്പളം സംഘടനകളുമായി കൂടിയാലോചന നടത്താതെ ഏകപക്ഷീയമായി 50,000 ആയി പരിധി നിശ്ചയിക്കുകയും അത് ട്രഷറികളിൽ നേരിട്ട് എത്തി ട്രഷറി ചെക്ക് ഉപയോഗിച്ച് മാറണമെന്ന നിർദ്ദേശമാണ് ഇപ്പോൾ സർക്കാർ നൽകിയിട്ടുള്ളത്. ഭൂരിഭാഗം ജീവനക്കാർക്കും അധ്യാപകർക്കും ട്രഷറി അക്കൗണ്ട് ഉണ്ടെങ്കിലും ചെക്ക് കൈവശമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതുമൂലം അനുവദിക്കപ്പെട്ട 50,000 രൂപ പോലും എടുക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്. ജീവനക്കാരുടെ സറണ്ടർ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ശമ്പള പരിഷ്കരണ കുടിശ്ശിക തടഞ്ഞു വയ്ക്കുകയും 2021 മുതലുള്ള ഡി.എ കുടിശ്ശിക അനുവദിക്കാതിരിക്കുകയും ചെയ്തിരിക്കുകയാണ്. സർക്കാരിന്റെ ധൂർത്തിന്പണം കണ്ടെത്തുകയും ജീവനക്കാരെ വഴിയാധാരമാക്കുകയും ചെയ്യുന്ന സർക്കാരിനെതിരെ ശക്തമായ സമരത്തിന് തീരുമാനിച്ചതായി അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. ഗോപകുമാർ, പ്രസിഡണ്ട് പി. ടി ശ്രീകുമാർ, ചെയർമാൻ ഷാജി പാരിപ്പള്ളി എന്നിവർ അറിയിച്ചു.