Membership Form

ശമ്പള പ്രതിസന്ധി എൽഡിഎഫ് സർക്കാർ ക്ഷണിച്ചു വരുത്തിയ മഹാദുരന്തം: ആന്റോ ആന്റണി M.P




പത്തനംതിട്ട: ആറാം തീയതി ആയിട്ടും ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും ശമ്പളം ലഭിക്കാതിരിക്കുന്നത് മുൻ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ കിഫബി മസാല ബോണ്ട് തുടങ്ങിയ അഴിമതികളുടെ തുടർച്ചയാണെന്ന് ആൻറ്റോ ആന്റണി എംപി. 

ഇതിന് കാരണക്കാകാരനായവെൻ പല നിറത്തിലുള്ള ജുബയും ഇട്ട് പത്തനംതിട്ടയിലൂടെ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അധ്യാപകരെയും ജീവനക്കാരെയും മാസശമ്പളത്തിനായി റോഡിലിരുത്തി സമരം ചെയ്യിക്കുന്നത് സർക്കാരിന്റെ വീഴ്ച യാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി, നോൺ വെക്കേഷണൽ ലക്ചർസ് അസോസിയേഷൻ പത്തനംതിട്ട ജില്ല ട്രഷറിയ്ക്ക് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാന കൗൺസിൽ അംഗം റോജി പോൾ  ഡാനിയേൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.

Start typing and press Enter to search