സംസ്ഥാന ജീവനക്കാർക്ക് പുതിയ ശന്പള കമ്മിഷൻ
പത്ത് ശതമാനം ഡി.എ കുടിശിക നൽകും
പുതുവത്സ
ര സമ്മാനമായി സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും പുതിയ ശന്പള കമ്മിഷൻ രൂപീകരിക്കാൻ സർക്കാർ നടപടി തുടങ്ങി.
പത്ത് ശതമാനം ഡി.എ കുടിശികയും ശന്പള കമ്മിഷൻ പ്രഖ്യാപനത്തോടൊപ്പമുണ്ടാകും. ജനുവരി മുതൽ ഡി.എ കുടിശിക വിതരണം ചെയ്യും. അത് വരെയുള്ള കുടിശിക പി.എഫിൽ ലയിപ്പിക്കും. ശന്പളത്തിന് പുറമെ മാസം 600 കോടിയുടെ അധിക ബാദ്ധ്യത ഡി.എ കുടിശിക നൽകുന്നതിലൂടെയുണ്ടാകും.
നവംബർ അവസാനത്തോടെ പത്താം ശന്പള കമ്മിഷൻ രൂപീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടാകും. ജനുവരിയിൽ കമ്മിഷൻ പ്രവർത്തിച്ചു തുടങ്ങും. പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്പ് പുതിയ ശന്പള കമ്മിഷനെ പ്രഖ്യാപിച്ച് ജീവനക്കാരെയും അദ്ധ്യാപകരെയും കൂടെ നിറുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.
ശന്പള കമ്മിഷന്റെ ഘടനയും ടേംസ് ഒഫ് റഫറൻസും ധനകാര്യവകുപ്പ് തയ്യാറാക്കി വരുന്നു. കേന്ദ്ര ജീവനക്കാർക്ക് പുതിയ ശന്പള കമ്മിഷനെ പ്രഖ്യാപിച്ചപ്പോൾ തന്നെ സംസ്ഥാനത്തും ജീവനക്കാരുടെ സംഘടനകളിൽ നിന്ന് ഈ ആവശ്യം ഉയർന്നിരുന്നു. കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കേണ്ടത് 2014 ജൂലായ് ഒന്ന് മുതലാണ്. പക്ഷേ റിപ്പോർട്ട് അതിന് മുന്പ് ലഭിക്കാനിടയില്ല. ശുപാർശ ലഭിക്കുന്പോൾ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കും. കഴിഞ്ഞ ശന്പള കമ്മിഷൻ ശുപാർശകൾ 2009 ജൂലായ് ഒന്നിനാണ് നടപ്പാക്കിയത്.