Membership Form

നാവികസേനയില് അവസരങ്ങള്‍

ആറാംക്ലാസ് മുതല് ബിരുദം വരെ ; യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം


ആറാംക്ലാസ് ജയിച്ചവര് മുതല് ബിരുദക്കാര്ക്ക് വരെ അപേക്ഷിക്കാവുന്ന വിവിധ തസ്തികകളിലേക്ക് ഇന്ത്യന് നാവികസേന അപേക്ഷ ക്ഷണിച്ചു.

ഏഴിമല നേവല് അക്കാദമിയിലെ എക്‌സിക്യൂട്ടീവ് (ജനറല് സര്വീസ്/ഹൈഡ്രോ കേഡര്), ടെക്‌നിക്കല്, നേവല് ആര്ക്കിടെക്റ്റ് ബ്രാഞ്ചുകളിലാണ് എന്‍ജിനീയറിങ് ബിരുദധാരികള്ക്കുള്ള അവസരം. 65 ശതമാനം മാര്‌ക്കോടെ എന്‍ജിനീയറിങ് പാസായ അവിവാഹിതരായ ആണ്കുട്ടികള്ക്ക് അപേക്ഷിക്കാം. നിര്ദിഷ്ട ബ്രാഞ്ചിലെ എന്‍ജിനീയറിങ് ബിരുദത്തോടൊപ്പം നിര്ദിഷ്ട ശാരീരിക യോഗ്യതയും ഉണ്ടായിരിക്കണം.

ഓണ്‌ലൈന് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂണ് 12.
വെബ്‌സൈറ്റ്: www.nausena-bharti.nic.in

പ്ലസ്ടുക്കാര്ക്ക്

ഏഴിമല ഇന്ത്യന് നേവല് അക്കാദമിയിലേക്ക് 10+2 കാഡറ്റ് (ബി.ടെക്) എന്ട്രി സ്‌കീമിലേക്ക് പ്ലസ്ടുക്കാര്ക്ക് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില് മികച്ച മാര്‌ക്കോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്കുട്ടികള്ക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക് നാലുവര്ഷത്തെ ബി.ടെക് (ഇലക്ട്രോണിക്‌സ് ആന്ഡ് കമ്യൂണിക്കേഷന്, മെക്കാനിക്കല് എന്‍ജിനീയറിങ്) കോഴ്‌സിന് പ്രവേശനം ലഭിക്കും. കോഴ്‌സ് വിജയകരമായി പൂര്ത്തിയാക്കുന്നവര്ക്ക് ജവാഹര്‌ലാല് നെഹ്രു സര്വകലാശാല (ജെ.എന്.യു.) യുടെ ബി.ടെക് ബിരുദവും 15,600 39,100 രൂപ ശമ്പളസ്‌കെയിലില് നേവിയില് സബ് ലെഫ്റ്റനന്റ് പദവിയും ലഭിക്കും.
യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില് 70 ശതമാനം മാര്‌ക്കോടെ പ്ലസ്ടു. എസ്.എസ്.എല്.സി. തലത്തിലോ പ്ലസ്ടു തലത്തിലോ ഇംഗ്ലീഷിന് മിനിമം 50 ശതമാനം മാര്ക്ക് നേടിയിരിക്കണം.

പ്രായം: പതിനേഴ് വയസ്സിനും പത്തൊമ്പതര വയസ്സിനും മധ്യേ.
ശാരീരികയോഗ്യത: ഉയരം: 157 സെ.മീ. പ്രായത്തിനനുസരിച്ച തൂക്കവും മികച്ച കാഴ്ചശക്തിയും വേണം. വര്ണാന്ധത, നിശാന്ധത എന്നിവ പാടില്ല.

ഓണ്‌ലൈന് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂണ് 23.
വെബ്‌സൈറ്റ്: www.nausena-bharti.nic.in

എസ്.എസ്.എല്.സി.ജയിച്ചവര്ക്കും ആറാം ക്ലാസ് ജയിച്ചവര്ക്കും അപേക്ഷിക്കാവുന്ന സ്റ്റ്യുവാഡ്, കുക്ക്, ടോപ്പാസ് (സാനിട്ടറി ഹൈജീനിസ്റ്റ്) തസ്തികകളിലേക്കും നേവി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കുക്ക്, സ്റ്റ്യുവാര്ഡ് തസ്തികകളിലേക്കാണ് പത്താംക്ലാസ് ജയിച്ചവരെ വേണ്ടത്. ആറാംക്ലാസ് ജയിച്ചവര്ക്ക് ടോപാസ് തസ്തികയിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാര് മാത്രം അപേക്ഷിച്ചാല് മതി.

പ്രായം: 1721 വയസ്സ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ് 27.
വെബ്‌സൈറ്റ്: www.nausena-bharti.nic.in

Start typing and press Enter to search