Latest News10Answer Key
 Membership Form

ഛായാഗ്രഹണത്തില് ഡിപ്‌ളോമ: അപേക്ഷ ഇപ്പോള്‌

സിനിമാ സാങ്കേതികരംഗത്തോട് കമ്പമുള്ളവര്ക്ക് തിരഞ്ഞെടുക്കാന് ശ്രദ്ധേയമായ ചില കോഴ്‌സുകള്. കര്ണാടകത്തിലെ ടെക്‌നിക്കല് എജ്യുക്കേഷന് വകുപ്പിന് കീഴില് പ്രവര്ത്തിക്കുന്ന ബാംഗ്‌ളൂരിലെ ഗവ. ഫിലിം ആന്ഡ് ടെലിവിഷന് ഇന്സ്റ്റിറ്റിയൂട്ടാണ് ഇതിന് അവസരമൊരുക്കുന്നത്. ബാംഗ്‌ളൂരില്‌നിന്ന് 35 കിലോമീറ്റര് അകലെ ഹെസാറഘാട്ടയില് വിശാലമായ കാമ്പസിലാണ് ഈ പഠനകേന്ദ്രം പ്രവര്ത്തിക്കുന്നത്.

201415 അധ്യയനവര്ഷത്തെ ഡിപ്‌ളോമ ഇന് സിനിമാട്ടോഗ്രഫി, സൗണ്ട് റെക്കോഡിങ്, എന്ജിനീയറിങ് കോഴ്‌സുകള്ക്ക് ഇപ്പോള് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള് പഠിച്ച് കുറഞ്ഞത് 35 ശതമാനം മാര്‌ക്കോടെ പ്‌ളസ്ടു പാസായവര്ക്കാണ് പഠനാവസരം. 50 ശതമാനം സീറ്റുകള് കര്ണാടകത്തിന് പുറത്തെ വിദ്യാര്ഥികള്ക്കായി നീക്കിവെച്ചിരിക്കുന്നു.
അപേക്ഷാഫോമും പ്രോസ്‌പെക്ടസ്സും 300 രൂപ അടച്ചാല് (പട്ടികവര്ഗക്കാര്ക്ക് 250 രൂപ) നേരിട്ടും 350 രൂപയുടെ ഡി.ഡി(പട്ടികവിഭാഗക്കാര്ക്ക് 300 രൂപ) അയച്ചാല് തപാലിലും ലഭിക്കും. വിലാസം:പ്രിന്‌സിപ്പല്, ഗവ. ഫിലിം ആന്ഡ് ടെലിവിഷന് ഇന്സ്റ്റിറ്റിയൂട്ട്, ഹെസാറഘാട്ട, ബാംഗ്‌ളൂര്88. പൂരിപ്പിച്ച അപേക്ഷകള് ജൂണ് 16 വരെ സ്വീകരിക്കും.

വിശദവിവരങ്ങള്ക്ക് 08028466768, 28446672 എന്നീ ഫോണ്‌നമ്പറുകളില് ബന്ധപ്പെടാം. വെബ്: www.filminstitutebangalore.com

Start typing and press Enter to search