Membership Form

തെരഞ്ഞെടുപ്പ് ജോലി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നു. നവംബര്‍ 2 ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലും, നവംബര്‍ 5 ന് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് തെരെഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 7 ന് വോട്ടെണ്ണും.

മിക്കവാറും എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് കൈപ്പറ്റിയിരിക്കും. തെരെഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ പുരോഗമിക്കുന്നു. ഇത്തവണ കേരളത്തില്‍ ആദ്യമായി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇലക്ട്രോണിക് വേട്ടിംഗ് മെഷീന്‍ ഉപയോഗിച്ചു നടത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍ മറ്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം പ്രയോജനപ്പെട്ടേക്കാവുന്ന ചില കാര്യങ്ങള്‍ താഴെ ലിങ്കുകളായി ചേര്‍ക്കുന്നു.



പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള കൈപ്പുസ്തകം
വോട്ടിംഗ് യന്ത്രം സജ്ജമാക്കുന്നതെങ്ങിനെ..?  വീഡിയോ
സീരിയല്‍ നമ്പര്‍ റഫറന്‍സ്
Male - Female വോട്ടര്‍മാരുടെ എണ്ണം രേഖപ്പെടുത്തുന്നതിനുള്ള പ്രഫോര്‍മ
പ്രിസൈഡിംഗ് ഓഫീസറുടെ ഡ്യൂട്ടികള്‍ - സംക്ഷിപ്ത രൂപം
ഓരോ മണിക്കൂറിലെയും വോട്ടിംഗ് നില രേഖപ്പെടുത്തുന്നതിനുള്ള പ്രഫോര്‍മ
സ്ട്രിപ് സീല്‍ ബന്ധിപ്പിക്കുന്ന വിധം - വീഡിയോ
പോസ്റ്റല്‍ ബാലറ്റിന് വേണ്ടി താങ്കളുടെ വോട്ടര്‍ പട്ടികാ വിവരങ്ങള്‍
പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഏറ്റവും പുതിയ വോട്ടര്‍ പട്ടിക

Start typing and press Enter to search