മലയാളം ഓർഡിനൻസ്: നിയമം പാലിക്കാത്ത പ്രധാന അധ്യാപകർക്ക് 5000 രൂപ പിഴ
സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകരിച്ചു. നിയമം സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കും ബാധകമായിരിക്കും. പ്രത്യക്ഷമായോ പരോക്ഷമായോ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ പാടില്ലെന്ന് നിയമത്തില്‍ പറയുന്നു.
സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതിന് നിര്‍ബന്ധിത മലയാള ഭാഷാപഠനം വ്യവസ്ഥ ചെയ്യും. നിലവില്‍ മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളില്‍ നിയമം നിലവില്‍ വന്നിട്ടും ഭാഷാപഠനത്തിന് തയ്യാറായിട്ടില്ലെങ്കില്‍ സ്‌കൂളിന്റെ എന്‍.ഒ.സി റദ്ദ് ചെയ്യും.
നിയമത്തിലെ വ്യവസ്ഥകള്‍ പരിപാലിക്കാത്ത സ്‌കൂളുകളിലെ പ്രധാന അധ്യാപകരില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പാസാകുന്നതിന് മലയാളം നിര്‍ബന്ധമാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കന്നഡ, തമിഴ് എന്നിവ മാതൃഭാഷയായി പഠിക്കുന്ന അതിര്‍ത്തി പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ താല്‍പര്യമുള്ളവര്‍ക്ക് മലയാളം പഠിക്കാന്‍ അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലയാളമല്ലാതെ മറ്റേതെങ്കിലും ഭാഷ സംസാരിക്കണമെന്ന നിര്‍ദ്ദേശിക്കുന്ന ബോര്‍ഡുകള്‍ സ്‌കൂളുകളില്‍ സ്ഥാപിക്കാന്‍ പാടില്ലെന്നും നിയമം നിര്‍ദ്ദേശിക്കുന്നുണ്ട്.
സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതിന് നിര്‍ബന്ധിത മലയാള ഭാഷാപഠനം വ്യവസ്ഥ ചെയ്യും. നിലവില്‍ മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളില്‍ നിയമം നിലവില്‍ വന്നിട്ടും ഭാഷാപഠനത്തിന് തയ്യാറായിട്ടില്ലെങ്കില്‍ സ്‌കൂളിന്റെ എന്‍.ഒ.സി റദ്ദ് ചെയ്യും.
നിയമത്തിലെ വ്യവസ്ഥകള്‍ പരിപാലിക്കാത്ത സ്‌കൂളുകളിലെ പ്രധാന അധ്യാപകരില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പാസാകുന്നതിന് മലയാളം നിര്‍ബന്ധമാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കന്നഡ, തമിഴ് എന്നിവ മാതൃഭാഷയായി പഠിക്കുന്ന അതിര്‍ത്തി പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ താല്‍പര്യമുള്ളവര്‍ക്ക് മലയാളം പഠിക്കാന്‍ അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
No comments:
Post a Comment