പൊതുസ്ഥലമാറ്റത്തിനും നിയമത്തിനുമായുള്ള പൊതുമാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി
ഓണ്‍ലൈന്‍ വഴിയാകും സ്ഥലംമാറ്റ നടപടികള്‍.മേയ് 15നകം പൊതു സ്ഥലംമാറ്റം നടപ്പാക്കും
നേരത്തേ തയ്യാറാക്കിയ കരട് മാനദണ്ഡങ്ങളില്‍ ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് അന്തിമ മാനദണ്ഡം അംഗീകരിച്ചത്.
കരട് പട്ടികയില്‍ പരാതികളുണ്ടായാല്‍ സംഘടനകള്‍ വഴി ഇടപെട്ട് പരിഹരിക്കാം.
അന്തിമപട്ടികയില്‍ ആക്ഷേപമുണ്ടായാല്‍ അപ്പീല്‍ നല്‍കാം. ജീവനക്കാര്‍ വാര്‍ഷിക സ്ഥലംമാറ്റത്തിനായി നല്‍കുന്ന ഓപ്ഷനുകള്‍ക്ക് ക്യൂ സംവിധാനം ഏര്‍പ്പെടുത്തും. അപേക്ഷകന് ഒരുസമയം മൂന്ന് ജില്ലകള്‍ തിരഞ്ഞെടുക്കാം. ഒരു സ്ഥലത്ത് ആദ്യം അപേക്ഷിച്ചയാള്‍ക്ക്, യോഗ്യതയുള്ള മറ്റാരെങ്കിലും കടന്നുവന്നതിന്റെ പേരില്‍ അവസരം തഴയപ്പെട്ടാലും അവകാശവാദം നിലനില്‍ക്കും. ഇതേ സ്ഥലത്തേക്ക് പിന്നീട് വരുന്ന ഒഴിവിലേക്ക് ആദ്യം അപേക്ഷിച്ചയാളെ പരിഗണിക്കും. ആവശ്യമെങ്കില്‍ സ്വീകരിക്കാം, ഇല്ലെങ്കില്‍ ഒഴിവാക്കാം. അദ്ധ്യാപകമേഖലയില്‍ ആഗസ്റ്റ് 15നകം സ്ഥലംമാറ്റം നടപ്പാക്കുന്നവിധം ക്രമീകരിക്കും. ദുര്‍ഘടജില്ലകളില്‍ രണ്ട് വര്‍ഷം സര്‍വീസ്, മൂന്ന് വര്‍ഷമായി പരിഗണിച്ചുകൊണ്ട് പൊതുസ്ഥലംമാറ്റത്തിന് അര്‍ഹത നല്‍കും. പൊതുസ്ഥലംമാറ്റം വര്‍ഷത്തിലൊരിക്കലാണെങ്കിലും ഓഫീസ് പ്രവര്‍ത്തനത്തിന് ഒരാളെ സ്ഥലംമാറ്റണമെന്ന് ബോദ്ധ്യമായാല്‍ അത് ചെയ്യാം. വിരമിക്കാന്‍ രണ്ട് വര്‍ഷം മാത്രമുള്ള ജീവനക്കാരെ മുന്‍ഗണനാടിസ്ഥാനത്തില്‍ താത്പര്യമുള്ള സ്ഥലത്ത് നിയമിക്കും.
അച്ചടക്കനടപടി, വിജിലന്‍സ് അന്വേഷണം, അനുകമ്പാര്‍ഹമായ കാരണങ്ങള്‍ എന്നിവയൊഴികെ മൂന്ന് വര്‍ഷമാകാത്ത ജീവനക്കാരെ മാറ്റില്ല. അനുകമ്പാര്‍ഹമായ സ്ഥലംമാറ്റങ്ങള്‍ 20ശതമാനമായിരിക്കും. ഓട്ടിസം, സെറിബ്രല്‍പാള്‍സി രോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളെകൂടി നിലവിലെ വിഭാഗത്തില്‍ പെടുത്തും. മാരകരോഗങ്ങള്‍ ബാധിച്ച ജീവനക്കാര്‍ക്കും മാരകരോഗങ്ങള്‍ ബാധിച്ച കുടുംബാംഗങ്ങളെ പരിചരിക്കുന്ന ജീവനക്കാര്‍ക്കും മുന്‍ഗണന നല്‍കും.
3 വര്‍ഷത്തില്‍ കൂടുതല്‍ ഒരു ജീവനക്കാരനെയും ഒരേ സീറ്റില്‍, വിഭാഗത്തില്‍ തുടരാനനുവദിക്കില്ല.
മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍
പൊതുസ്ഥലംമാറ്റത്തിന് എല്ലാ വര്‍ഷവും മുന്‍ഗണനാപട്ടിക ജില്ലയ്ക്കകത്തെ സ്ഥലംമാറ്റങ്ങള്‍ വകുപ്പ് മേധാവി തീരുമാനിക്കും.
ജില്ലാതലത്തിന് താഴെ ജില്ലാ, താലൂക്ക്തല ഓഫീസര്‍മാര്‍ ഓപ്ഷനനുസരിച്ച് മാറ്റം കിട്ടുന്നവര്‍ 3 വര്‍ഷമെങ്കിലും ജോലിയെടുക്കണം.
മാറ്റം കിട്ടിയവര്‍ക്ക് അടുത്തവര്‍ഷം വീണ്ടും അപേക്ഷിക്കാമെങ്കിലും പരിഗണിക്കുന്നത് ഓപ്പണ്‍ ഒഴിവുകളിലേക്ക് മാത്രം ഓപ്ഷന്‍ പ്രകാരമല്ലാത്തത് നിര്‍ബന്ധിത സ്ഥലംമാറ്റം മാത്രം.
അവയുടെ കാലയളവ് ഒരുവര്‍ഷം സ്വന്തം ജില്ലയിലെ 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍വീസ് ഒരേ സ്റ്റേഷന്‍ സര്‍വീസായി പരിഗണിക്കും
ഓപ്ട് ചെയ്ത ജില്ലയിലേക്കുള്ള മാറ്റത്തിന് അതേ ജില്ലയിലെ എല്ലാ കേഡറിലുമുള്ള സര്‍വീസ് കണക്കിലെടുക്കും.
വനിതാ ജീവനക്കാരെ കഴിയുന്നതും വിദൂരസ്ഥലങ്ങളില്‍ നിയമിക്കില്ല
ലാസ്റ്റ്ഗ്രേഡ് ജീവനക്കാരെ താത്പര്യപ്പെടുന്ന ജില്ലയില്‍ നിയമിക്കണം. അവര്‍ക്ക് പൊതുസ്ഥലംമാറ്റമില്ല .
ഇവര്‍ക്കും മുന്‍ഗണന പട്ടികജാതി-വര്‍ഗം, അന്ധര്‍, അംഗപരിമിതര്‍, മൂകരും ബധിരരും, യുദ്ധത്തില്‍ മരിച്ചവരുടെ ആശ്രിതര്‍, സ്വാതന്ത്ര്യസമര സേനാനികളെ സംരക്ഷിക്കുന്ന മക്കള്‍, വിധവകള്‍, വിഭാര്യര്‍, മിശ്രവിവാഹിതര്‍, കുട്ടികളെ ദത്തെടുക്കുന്നവര്‍, അംഗീകൃത സര്‍വീസ് സംഘടനകളുടെ പ്രസിഡന്റ് അഥവാ ജനറല്‍സെക്രട്ടറി, സൈനികസേവനം പൂര്‍ത്തിയാക്കിയവര്‍, സൈനിക-അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഭാര്യ, ഭര്‍ത്താവ്, അച്ഛന്‍, അമ്മ, മക്കള്‍.
Downloads |
New General Transfer Norms of Govt Employees. G.O(P)No.3-2017 |