20,000 ത്തിന് മുകളില്‍ ശമ്പളവുമായി സര്‍ക്കാര്‍ ജോലി
പുതുക്കിയ യോഗ്യതയില്‍ നടക്കുന്ന ആദ്യ ലാസ്റ്റ് ഗ്രേഡ് പരീക്ഷ. ഉദ്യോഗാര്‍ഥികളില്‍ വലിയൊരു വിഭാഗംവരുന്ന ബിരുദധാരികള്‍ക്ക് ഈ റിക്രൂട്ട്‌മെന്റില്‍ അവസരമില്ല
സര്‍ക്കാര്‍ സര്‍വീസില്‍ ഉയരങ്ങളിലേക്കുള്ള ആദ്യപടിയാണ് ലാസ്റ്റ് ഗ്രേഡ്. പ്രമോഷന്‍ സാധ്യതയ്‌ക്കൊപ്പം ഭാവിയില്‍ ഉയര്‍ന്ന തസ്തികകളിലേക്കുള്ള സര്‍വീസ് പരിചയം നേടാമെന്നതുമാണ് തസ്തികയുടെ സാധ്യത. തുടക്കത്തില്‍തന്നെ മികച്ച ശമ്പളവും ലഭിക്കും.
പുതുക്കിയ യോഗ്യതയില്‍ നടക്കുന്ന ആദ്യ ലാസ്റ്റ് ഗ്രേഡ് പരീക്ഷ. ഉദ്യോഗാര്‍ഥികളില്‍ വലിയൊരു വിഭാഗംവരുന്ന ബിരുദധാരികള്‍ക്ക് ഈ റിക്രൂട്ട്‌മെന്റില്‍ അവസരമില്ല. എങ്കിലും ഒരാഴ്ചയ്ക്കകം ബിരുദക്കാര്‍ക്കുകൂടി അപേക്ഷിക്കാവുന്ന കമ്പനി/കോര്‍പ്പറേഷന്‍ ലാസ്റ്റ് ഗ്രേഡിന് പി.എസ്.സി. അപേക്ഷ ക്ഷണിക്കുമെന്നതിനാല്‍ അവര്‍ക്കും ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്കുള്ള ഒരുക്കം തുടങ്ങാം.
ശമ്പള സ്‌കെയില്‍ 16,500 - 35,700 രൂപ
16,500 - 35,700 രൂപയാണ് ലാസ്റ്റ് ഗ്രേഡിലെ പുതുക്കിയ ശമ്പളസ്‌കെയില്‍. സര്‍വീസില്‍ പ്രവേശിക്കുന്ന ആദ്യമാസം ഇരുപതിനായിരത്തിനുമുകളില്‍ ശമ്പളം ലഭിക്കും. 500 രൂപയോളം ഓരോവര്‍ഷവും ഇന്‍ക്രിമെന്റും. ക്ഷാമബത്തയിലും മറ്റ് ആനുകൂല്യങ്ങളിലും കാലാനുസൃതമായുണ്ടാവുന്ന വര്‍ധനയും ശമ്പളത്തില്‍ ഉയര്‍ച്ചയുണ്ടാക്കും. തസ്തികമാറ്റ നിയമനത്തിന് 10 ശതമാനം സംവരണമാണ് മറ്റൊരുസാധ്യത. ബൈട്രാന്‍സ്ഫര്‍ രീതിയില്‍ എല്‍.ഡി.സി. പരീക്ഷ എഴുതുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് നിയമനത്തിന് 10 ശതമാനം സംവരണം നിലവിലുണ്ട്. ഇതുകൂടാതെ സാധാരണരീതിയില്‍ നേരിട്ടുള്ള നിയമനത്തിനും അപേക്ഷിക്കാം.
താഴ്ന്നയോഗ്യതക്കാരുടെ സുവര്‍ണാവസരം
ബിരുദധാരികള്‍ ഒഴിവാക്കപ്പെടുന്നതിനാല്‍ അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറയും. ബിരുദ, ബിരുദാനന്തര ബിരുദധാരികളോട് മത്സരിക്കേണ്ടിവരുന്നുമില്ല. ഉയര്‍ന്ന യോഗ്യതയുള്ളവരോട് മത്സരിച്ച് താഴ്ന്നയോഗ്യതയുള്ളവര്‍ പിന്തള്ളപ്പെടുന്നെന്ന പരാതി ഇതോടെ ഒഴിവാക്കപ്പെടും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
ഏഴാം ക്ലാസ് വിജയമാണ് കുറഞ്ഞ യോഗ്യത. ബിരുദം നേടിയിരിക്കരുതെന്ന് പ്രത്യേകം പറയുന്നുമുണ്ട്. 18-36 വയസ്സാണ് പ്രായപരിധി. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ജൂണ്‍ 14നകം ബിരുദം നേടിയിരിക്കരുതെന്നാണ് നിബന്ധന. അതിനാല്‍ ഇപ്പോള്‍ ബിരുദം ചെയ്തുകൊണ്ടിരിക്കുന്ന രണ്ടാവര്‍ഷ, മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഇത് മികച്ച അവസരമാണ്. കാരണം ഈ പരീക്ഷ എഴുതുന്നവരില്‍ ഏറ്റവും ഉയര്‍ന്ന യോഗ്യതയുള്ളവര്‍ ഇവരായിരിക്കും. പരിശ്രമിച്ചാല്‍ ബിരുദം പൂര്‍ത്തിയാക്കുമ്പോഴേക്ക് ഇവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലെത്താം.
അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് ജില്ലാടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. അതിനാല്‍ സാധ്യത കൂടുതലുള്ള ജില്ലനോക്കി അപേക്ഷിക്കുന്നത് നന്നാവും. സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതലുള്ള ജില്ലയേതെന്ന് നോക്കിയാണ് ഇത്തരം തസ്തികകള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കാറുള്ളത്. ഇതിനുപുറമേ ഇത്തവണത്തെ ലാസ്റ്റ് ഗ്രേഡിന് മറ്റുചില പരിഗണനകൂടി നോക്കാവുന്നതാണ്.
സാധാരണ വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലേക്ക് അപേക്ഷകരുടെ കുത്തൊഴുക്കുണ്ടാവാറുണ്ട്. ഇത്തവണത്തെ ലാസ്റ്റ് ഗ്രേഡിന് പക്ഷേ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാനദണ്ഡമാക്കുന്നത് ബുദ്ധിയാവണമെന്നില്ല. താഴ്ന്ന വിദ്യാഭ്യാസ യോഗ്യതതന്നെ കാരണം. വിദ്യാഭ്യാസപരമായി മുന്നില്‍നില്‍ക്കുന്ന ജില്ലകളില്‍ ബിരുദമില്ലാത്തവര്‍ കുറയാനാണ് സാധ്യതയെന്നതുകൂടി പരിഗണിച്ചുവേണം അപേക്ഷിക്കാന്‍ ജില്ല തിരഞ്ഞെടുക്കേണ്ടത്.
വനിതാ ഉദ്യോഗാര്‍ഥികളെ പരിഗണിക്കാത്ത പത്തോളം വിഭാഗങ്ങള്‍ ലാസ്റ്റ് ഗ്രേഡിലുണ്ട്. വനിതകള്‍ ഇക്കാര്യം ശ്രദ്ധിച്ച് ഇത്തരം തസ്തികകള്‍ കൂടുതലുള്ള ജില്ലകള്‍ ഒഴിവാക്കി അപേക്ഷിക്കുന്നത് നന്നാവും. ഭിന്നശേഷിക്കാര്‍ക്കും ഇത് ബാധകമാണ്. വാച്ച്മാന്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം ജോലികള്‍ക്ക് ഭിന്നശേഷിക്കാരെ പരിഗണിക്കില്ലെന്ന് പി.എസ്.സി. വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപേക്ഷ സ്വീകരിക്കല്‍ ജൂണ്‍ 14 വരെ
വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി), ഫയര്‍മാന്‍ ട്രെയിനി, ഫയര്‍മാന്‍ കം പമ്പ് ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.
ഏഴാം ക്ലാസാണ് ലാസ്റ്റ് ഗ്രേഡിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ബിരുദം നേടിയിരിക്കരുത്. സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി) തസ്തികയിലേക്ക് സയന്‍സ് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം. നിര്‍ദിഷ്ട ശാരീരികയോഗ്യത ഉണ്ടായിരിക്കണം. രസതന്ത്ര ബിരുദക്കാര്‍ക്കും കായികതാരങ്ങള്‍ക്കും മുന്‍ഗണന ലഭിക്കും.
ഫയര്‍മാന്‍ (ട്രെയിനി) തസ്തികയ്ക്ക് പ്ലസ്ടുവും നിര്‍ദിഷ്ട ശാരീരിക യോഗ്യതയുമുള്ളവര്‍ക്കാണ് അവസരം. ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ (ട്രെയിനി) തസ്തികയ്ക്ക് പ്ലസ്ടുവും ബാഡ്‌ജോടുകൂടിയ ഹെവി ഡ്യൂട്ടി ഡ്രൈവിങ് ലൈസന്‍സുമാണ് അടിസ്ഥാനയോഗ്യത. നിര്‍ദിഷ്ട ശാരീരിക യോഗ്യത ഉണ്ടായിരിക്കണം.
ലാസ്റ്റ് ഗ്രേഡ് റിക്രൂട്ട്‌മെന്റ് ജില്ലാതലത്തിലും മറ്റ് തസ്തികകളിലേത് സംസ്ഥാനതലത്തിലുമാണ്. www.keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ രീതിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 14.