2017 മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷയുടെ ഫലം മേയ് 31ന് പ്രസിദ്ധീകരിക്കും. അന്ന് ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതല്‍ www.keralaresults.nic.inwww.dhsekerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും.
പോളീടെക്‌നിക് കോളേജുകളിലേക്കുള്ള സംസ്ഥാനതല പ്രവേശനം: 29 വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ 45 ഗവണ്മെന്റ് പോളീടെക്‌നിക്ക് കോളേജുകള്‍, 6 എയ്ഡഡ് പോളീടെക്‌നിക്ക് കോളേജുകള്‍, 16 സ്വാശ്രയ പോളീടെക്‌നിക്കുകളിലെ ഗവര്‍ണ്മെന്റ് സീറ്റുകള്‍ (ഉയര്‍ന്ന ഫീസ്) എന്നിവയിലേക്കുള്ള 2017-18 ലേക്കുള്ള അപേക്ഷ മേയ് 29 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പത്താം ക്ലാസ് വിജയമാണ് യോഗ്യത. എന്‍ജിനീയറിങ് ശാഖകളായ സിവില്‍,


മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ എന്നിവയുള്‍പ്പെടെ 18 ബ്രാഞ്ചുകളിലേക്ക് സ്ട്രിം I ലും, നോണ്‍ എന്‍ജിനീയറിങ് ബ്രാഞ്ചുകളായ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് എന്നീ ബ്രാഞ്ചുകളിലേക്ക് സ്ട്രിം II ലും ആണ് പ്രവേശനം. സ്ട്രീം  ഒന്നില്‍ അപേക്ഷിക്കുന്നവര്‍ യോഗ്യതാ പരീക്ഷയില്‍ കണക്ക്, സയന്‍സ് എന്നീ വിഷയങ്ങള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണം. സ്ട്രീം രണ്ടില്‍ അപേക്ഷിക്കുന്നവര്‍, ഇംഗ്ലിഷ്, കണക്ക് എന്നിവയും നിര്‍ബന്ധമായും പഠിച്ചിരിക്കണം..


ഓണ്‍ലൈന്‍ അപേക്ഷാഫോം പൂരിപ്പിക്കും മുന്‍പ് വെബ്‌സൈറ്റിലുള്ള പ്രോസ്‌പെക്ട്‌സ് വായിക്കണം. ഒരു വിദ്യാര്‍ത്ഥിക്ക് സംസ്ഥാനാടിസ്ഥാനത്തില്‍ 30 ചോയ്‌സുകള്‍ വരെ നല്‍കാം. ഓണ്‍ലൈനായി സബ്മിറ്റ് ചെയ്ത അപേക്ഷകള്‍ പ്രിന്റ്ഔട്ട് എടുത്ത് സംസ്ഥാനത്തെ ഏതെങ്കിലും പോളീടെക്‌നിക്കുകളില്‍ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണം.

ജനറല്‍ വിഭാഗത്തിന് 150 രൂപയും എസ്.സി / എസ്. ടി വിഭാഗത്തിന് 75 രൂപയുമാണ് ഫീസ്. പോളീടെക്‌നിക്കുകളില്‍ വിദ്യാര്‍ത്ഥി സമര്‍പ്പിക്കുന്ന അപേക്ഷ ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍ സൂക്ഷ്മപരിശോധന നടത്തി തെറ്റുകള്‍ തിരുത്തി വീണ്ടും പ്രിന്റ്ഔട്ട് എടുത്ത് നല്‍കും. അതില്‍ വിദ്യാര്‍ത്ഥിയും, രക്ഷിതാവും സൂക്ഷ്മ പരിശോധന നടത്തിയ അദ്ധ്യാപകനും ഒപ്പിടണം. തുടര്‍ന്ന് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ നമ്പര്‍ അടങ്ങിയ സ്ലിപ്പ് വിദ്യാര്‍ത്ഥിക്ക് നല്‍കും. പോളീടെക്‌നിക്കുകളിലെ രജിസ്‌ട്രേഷന്‍ മെയ് 31 വരെ ചെയ്യാം.