Membership Form

ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം


സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ പ്ലസ് ടൂ / വി.എച്ച്.എസ്.ഇ / ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. 

പട്ടികജാതി / വര്‍ഗ / മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പഠന കാലയളവില്‍ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി / എസ്.ഇ.ബി.സി / മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. പ്രിന്റിംഗ് വകുപ്പില്‍ ഡി.ടി.പി ഓപ്പറേറ്റര്‍ ഗ്രേഡ്-രണ്ട്, ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ്- രണ്ട്, പ്ലേറ്റ് മേക്കര്‍ ഗ്രേഡ്-രണ്ട് തസ്തികകളിലേക്ക് പി.എസ്.സി മുഖേന നിയമനത്തിന് ഈ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് യോഗ്യതയായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം (0471 - 2474720), എറണാകുളം (0484 - 2605322), കോഴിക്കോട് (0495 - 2356591) എന്നീ കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്.

അപേക്ഷാഫോം നൂറ് രൂപയ്ക്ക് അതത് സെന്ററില്‍ നിന്ന് നേരിട്ടും നൂറ്റി ഇരുപത്തിയഞ്ച് രൂപ മണി ഓര്‍ഡറായി മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം - 695 024 എന്ന വിലാസത്തില്‍ തപാലിലും ലഭിക്കും.

ഫോണ്‍: 0471 - 2474720, 2467728. ജൂണ്‍ ഒന്‍പതിനകം അപേക്ഷ സമര്‍പ്പിക്കണം.

Non Vocational Lecturers Association (NVLA)

The organization was formally registered in 1997 (Reg. No. GO (RT) No.1151/97/G. Edn dtd 5/4/1997) though it took shape as early as 1992

Start typing and press Enter to search