Membership Form

സംസ്ഥാന മെഡിക്കല്‍/ അനുബന്ധ കോഴ്‌സ് പ്രവേശനം: പുതുതായി അപേക്ഷ ക്ഷണിച്ചു

കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുംപുതുതായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും 04.06.2017 മുതല്‍ 11.06.2017 വൈകുന്നേരം 5 മണി വരെ മേല്‍ വെബ്‌സൈറ്റില്‍ സൗകര്യമുണ്ടായിരിക്കും


സംസ്ഥാനത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് ഉള്‍പ്പെടെയുളള മെഡിക്കല്‍ കോഴ്‌സുകളിലേയ്ക്കും, അനുബന്ധ കോഴ്‌സുകളിലേയ്ക്കും പ്രവേശനം ആഗ്രഹിക്കുന്നവരും നേരത്തേ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവരുമായ വിദ്യാര്‍ത്ഥികളില്‍ നിന്നും പുതുതായി അപേക്ഷകള്‍ ക്ഷണിച്ചു.


കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും, പുതുതായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും 04.06.2017 മുതല്‍ 11.06.2017 വൈകുന്നേരം 5 മണി വരെ മേല്‍ വെബ്‌സൈറ്റില്‍ സൗകര്യമുണ്ടായിരിക്കും.

നേരത്തേ എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി കോഴ്‌സുകള്‍ക്ക് വേണ്ടി (KEAM 2017) പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുകയും, അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും സമര്‍പ്പിക്കുകയും ചെയ്തിട്ടുളള അപേക്ഷകര്‍ക്ക് മെഡിക്കല്‍ കോഴ്‌സുകള്‍ പ്രസ്തുത അപേക്ഷയില്‍ ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കാം. മെഡിക്കല്‍ കോഴ്‌സിനോടൊപ്പം ആവശ്യമെങ്കില്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സ്, ഫാര്‍മസി കോഴ്‌സ് (എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ പേപ്പര്‍ 1-ന് യോഗ്യത നേടിയവര്‍ മാത്രം) എന്നിവയും കൂട്ടിച്ചേര്‍ക്കുന്നതിന് സൗകര്യമുണ്ടായിരിക്കും.

NEET-UG 2017 പരീക്ഷയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന 25 വയസ് എന്ന ഉയര്‍ന്ന പ്രായപരിധി റദ്ദാക്കിയ സാഹചര്യത്തില്‍ സിബിഎസ്ഇ പുതുതായി അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. കൂടാതെ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലെ പ്രവേശനം നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പരീക്ഷാകമ്മീഷണര്‍ നടത്തുന്ന ഏകീകൃത കൗണ്‍സലിങ് വഴിയായിരിക്കുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുതുതായി അപേക്ഷകള്‍ ക്ഷണിച്ചത്.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം അതിന്റെ പ്രിന്റൗട്ട് എടുത്ത് അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 12-ാം തീയതി വൈകുന്നേരം 5 മണിയ്ക്കു മുന്‍പായി നേരിട്ടോ, രജിസ്റ്റേര്‍ഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് മുഖാന്തിരമോ പ്രവേശന പരീക്ഷാ കമ്മീഷണര്‍, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്‌സ്, 5-ാം നില, ശാന്തിനഗര്‍, തിരുവനന്തപുരം-695001 എന്ന വിലാസത്തില്‍ അയയ്ക്കണം. 
മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശത്തിനായി പുതുതായി അപേക്ഷ സമര്‍പ്പിക്കുന്ന ജനറല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ അപേക്ഷാ ഫീസായി 800 രൂപയും, പട്ടിക ജാതി (എസ്.സി) വിഭാഗം വിദ്യാര്‍ത്ഥികള്‍ 400 രൂപയും ഒടുക്കണം. പട്ടികവര്‍ഗ്ഗം (എസ്.ടി) വിഭാഗത്തിന് അപേക്ഷാ ഫീസ് ഇല്ല.
അപേക്ഷാ ഫീസ് ഓണ്‍ലൈനായോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണ വേളയില്‍ ലഭ്യമാകുന്ന ഇ-ചെലാന്‍ ഉപയോഗിച്ച് കേരളത്തിലെ എല്ലാ ഹെഡ്/സബ് പോസ്റ്റോഫീസുകളിലും ഒടുക്കാം.
വെബ്‌സൈറ്റ്: www.cee-kerala.org
ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471 2339101, 2339102, 2339103, 2339104


mathrubhumi.com

No comments:

Post a Comment

Start typing and press Enter to search