Latest News10Answer Key
 Membership Form

പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ

വിവിധ സാങ്കേതിക കാരണങ്ങളാലും വ്യക്തിപരമായ കാരണങ്ങളാലും 2017 ലെ പൊതു സ്ഥലംമാറ്റത്തിന് അപേക്ഷിക്കുവാൻ കഴിയാതിരുന്നവർക്ക് അപേക്ഷിക്കുവാൻ ഒരു അവസരം കൂടി നൽകണമെന്ന് നിരവധി അപേക്ഷകൾ രേഖാമൂലവും ഫോൺ മുഖേനയും ലഭിച്ച സാഹചര്യത്തിൽ, പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ നൽകുന്നതിന് ജൂലൈ 26ന് രാവിലെ 8.00 മണി മുതൽ വൈകുന്നേരം 4.00 മണി വരെ ജീവനക്കാർക്ക് അവസരം നൽകുന്നതാണ്. ഇനിയും അപേക്ഷ സമർപ്പിപ്പിക്കുവാനുള്ള ജീവനക്കാർ ഈ അവസരം വിനിയോഗിക്കേണ്ടതാണ്.
പ്രിൻസിപ്പൽമാർ ഓൺലൈൻ അപേക്ഷ ഡയറക്ടറേറ്റിലേക്ക് നൽകേണ്ടത് ജൂലൈ 26 ന് വൈകു ന്നേരം 5.00 മണി വരെ എന്ന രീതിയിൽ സോഫ്ട് വെയർ ക്രമീകരിച്ചിരിക്കുന്നു.

Start typing and press Enter to search