Latest News10Answer Key
 Membership Form

'കനിവ് ' വാർഷിക പൊതുയോഗം 12, ശനിയാഴ്ച്ച

                 'കനിവ് ' ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം 12/08/2017, ശനിയാഴ്ച്ച രാവിലെ 10 മണിക്ക് കൊല്ലം പോലീസ് ക്ലബ്ബ് ഹാളിൽ (പബ്ളിക് ലൈബ്രറിക്ക് എതിർവശം)  വച്ച് ചേരാൻ തീരുമാനിച്ചിരിക്കുന്നു. ഗവൺമെന്റ്, ഏയ്ഡഡ് സ്കൂളുകളിലെ എല്ലാ അധ്യാപകരും യോഗത്തിനു എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
             എല്ലാ നോൺ വൊക്കേഷണൽ അധ്യാപകരും ട്രസ്റ്റിന്റെ അംഗത്വം എടുക്കേണ്ടതാണ്. മുൻ വർഷം നടത്തിയ സന്നദ്ധ - സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ / രക്ഷിതാക്കൾ എന്നിവർക്ക് ചികിത്സാ സഹായമായി 75000/- രൂപ നൽകിയിരുന്നു. ഈ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്.
           കനിവിന്റെ ജില്ലാ കോർഡിനേറ്റർമാരുടെ വിവരം NVLA യുടെ സർക്കുലറിൽ കൂടി അറിഞ്ഞു കാണുമല്ലോ. എല്ലാ അധ്യാപകരും അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം,

ഷാജി പാരിപ്പള്ളി
ചെയർമാൻ

പി.കെ. റോയി
സെക്രട്ടറി

അടൂർ
28/07/2017

Start typing and press Enter to search