മെയ് 8 ന് ചേർന്ന QIP മോണിറ്ററിങ്ങ് കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങൾ
1.ലോക്ക്ഡൗണിനെ തുടർന്ന് മാറ്റിവെച്ച SSLC, +1,+2,VHSE പരീക്ഷകൾ ലോക്ക് ഡൗൺ അവസാനിച്ചതിനു ശേഷം മെയ് 21നും 29 നുമിടയിൽ നടത്തും.പെരുന്നാൾ പ്രമാണിച്ച് 23,24,25 തീയ്യതികളിൽ പരീക്ഷകൾ നടക്കുന്നതല്ല.
2.പരീക്ഷാർത്ഥികൾക്കായി സ്കൂൾ ബസുകളും മറ്റു സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തും.
3.ഗൾഫ് നാടുകളിൽ നിന്ന് തിരിച്ചു വരുന്ന വിദ്യാർത്ഥികൾക്കായി എണ്ണം പരിഗണിച്ച് ജില്ലകളിൽ ഒരു പ്രത്യേക പരീക്ഷാ കേന്ദ്രം അനുവദിക്കും.
4.ഹയർ സെക്കണ്ടറി കേന്ദ്രീകൃത മൂല്യനിർണയം മെയ് 13ന് തുടങ്ങും.SSLC മൂല്യനിർണയം ലോക്ക് ഡൗൺ അവസാനിച്ചതിനു ശേഷമായിരിക്കും.
5.ഭാഷാ വിഷയങ്ങളുടെ മൂല്യനിർണയം രണ്ടാം ഘട്ടത്തിലായിരിക്കും നടക്കുക.
6.VHSE മൂല്യനിർണയത്തിന് ഓരോ ജില്ലയിലും ഒരു കേന്ദ്രം അനുവദിക്കുന്നത് പരിഗണിക്കും.
7.കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മറ്റു ചുമതലകൾക്ക് നിയോഗിക്കപ്പെട്ട HST,HSST മാരെ വിടുതൽ ചെയ്യും. പകരം പ്രൈമറി അധ്യാപകരെ നിയോഗിക്കും.
8.പ്രീ-മെട്രിക്, റെസിഡൻഷ്യൽ, സ്പോർട്സ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് തൊട്ടടുത്ത പരീക്ഷാകേന്ദ്രങ്ങളിൽ സൗകര്യമൊരുക്കും.
9.കോവിഡ് ക്വാറൻ്റീൻ കേന്ദ്രങ്ങളായിട്ടുള്ള ഹൈസ്കൂളുകളും ഹയർ സെക്കൻ്ററി സ്കൂളുകളും തിരിച്ചെടുക്കും. പ്രിൻസിപ്പാൾമാരും ഹെഡ്മാസ്റ്റർമാരും തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കണം.