Membership Form

സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം


വിദ്യാർഥികൾക്ക് ഗവേഷണതലം വരെ സ്കോളർഷിപ്പ് ലഭിക്കാൻ അവസരമൊരുക്കുന്ന പ്രതിഭാനിർണയ പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പത്താംക്ലാസ് വിദ്യാർഥികൾക്ക് നാഷണൽ ടാലന്റ് സെർച്ച് സ്കോളർഷിപ്പും എട്ടാം ക്ലാസുകാർക്ക്‌ നാഷണൽ മീൻസ് കം മെരിറ്റ്‌ സ്കോളർഷിപ്പുമാണുള്ളത്.
സംസ്ഥാനതല പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ച് ദേശീയപരീക്ഷയിൽ വിജയിക്കുന്നവർക്കാണ് നാഷണൽ ടാലന്റ് സെർച്ച് സ്കോളർഷിപ്പ് ലഭിക്കുക. എൻ.എം.എം.എസ്. പരീക്ഷ സംസ്ഥാന തലത്തിൽ മാത്രമാണുള്ളത്. 2016 നവംബർ 6നാണ് എൻ.ടി.എസ്.ഇ. പരീക്ഷ നടത്തുന്നത്.
സ്കോളർഷിപ്പ് ലഭിക്കുന്ന കുട്ടിക്ക് ഹയർ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുമ്പോൾ പ്രതിമാസം 1,250 രൂപയും ഡിഗ്രി ക്ലാസുകളിൽ പഠിക്കുമ്പോൾ പ്രതിമാസം 2,000 രൂപ വീതവും ലഭിക്കും. സംസ്ഥാന സിലബസ്സിലുള്ള സർക്കാർ, എയ്ഡഡ്, അംഗീകൃത സ്കൂളുകളിലെ എട്ടാം ക്ലാസിലെ കുട്ടികൾക്കാണ് എൻ.എം.എം.എസ്. പരീക്ഷ.
സ്റ്റേറ്റ് എൻ.-1 ടി.എസ്. എക്സാമിനേഷൻ, എസ്.സി.ഇ.ആർ.ടി., പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അപേക്ഷിക്കാം. സപ്തംബർ 10 ആണ് അവസാന തീയതി. www.scert.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.

Start typing and press Enter to search