Membership Form

വി.എച്ച്.എസ്.ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷ സ്‌കോര്‍ പ്രസിദ്ധികരിച്ചു

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസ വകുപ്പ് സപ്തംബറില്‍ നടത്തിയ ഒന്നാം വര്‍ഷ ഇപ്രൂവ്‌മെന്‍റ് പരീക്ഷയുടെ സ്‌കോറുകള്‍ പ്രസിദ്ധീകരിച്ചു.

  www.results.kerala.nic.in എന്ന വെബ്‌സൈറ്റില്‍ സ്‌കോറുകള്‍ ലഭ്യമാണ്. 

ഉത്തരക്കടലാസ്സുകളുടെ പുനര്‍മൂല്യനിര്‍ണയവും, സൂക്ഷ്മ പരിശോധനയും നടത്തുന്നതിനുളള അപേക്ഷ ഡിസംബര്‍ എട്ട് വരെ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ നിശ്ചിത ഫീസൊടുക്കി അസ്സല്‍ ചെലാന്‍, വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന സ്‌കോര്‍ ഷീറ്റ് സഹിതം അതാത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കണം. അപേക്ഷാ ഫോമുകളുടെ മാതൃക, പരീക്ഷാ കേന്ദ്രങ്ങളിലും, വെബ്‌സൈറ്റിലും ലഭിക്കും.

പുനര്‍മൂല്യ നിര്‍ണയത്തിന് പേപ്പറൊന്നിന് 500 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് നൂറ് രൂപയും '0202-01-102-93-VHSE Fees' എന്ന ശീര്‍ഷകത്തില്‍ അടയ്ക്കണം.

ഉത്തരക്കടലാസ്സിന്റെ പകര്‍പ്പിന് പേപ്പറൊന്നിന് 300 രൂപ പ്രകാരം അടച്ച് ഒറിജിനല്‍ ചെലാന്‍ സഹിതം പരീക്ഷാ ഓഫീസില്‍ അപേക്ഷിക്കണം.

Start typing and press Enter to search