ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പി ക്കുന്നതെങ്ങിനെ..?
www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് Apply Online-SWS എന്ന
ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷമാകും. ഇതില്‍ താഴെ കൊടുത്ത വിവരങ്ങള്‍ നല്കു്ക
- District എന്നതിന് നേരെ നിങ്ങള്‍ അപേക്ഷിക്കാനുദ്ദേശിക്കുന്ന ജില്ല സെലക്ട് ചെയ്യുക.
- SSLC Scheme എന്നതിന് നേരെ നിങ്ങള്‍ പത്താം തരം പഠിച്ചിട്ടുള്ള സ്കീം സെലക്ട് ചെയ്യുക.
- Reg.No ന് നേരെ നിങ്ങള്‍ പത്താം തരം പാസായിട്ടുള്ള രജിസ്റ്റര്‍ നമ്പര്‍ എന്റങര്‍ ചെയ്യുക.
- Month Pass ന് നേരെ പാസായ മാസം. Year Pass ന് നേരെ പാസായ വര്‍ഷം.
- Date of Birth ന് നേരെ ജനന തീയതി dd-mm-yyyy എന്ന ഫോര്‍മാറ്റില്‍ ചേര്‍ക്കു ക.
- Mode of Application Fee Paid എന്നതിന് നേരെ സ്വന്തം ജില്ലയിലാണ് അപേക്ഷിക്കുന്നതെങ്കില്‍ Cash Paid to School എന്ന് സെലക്ട് ചെയ്യണം. അന്യ ജില്ലയിലാണ് അപേക്ഷിക്കുന്നതെങ്കില്‍ By Demand Draft എന്ന് സെലക്ട് ചെയ്യണം. ഇങ്ങിനെയെങ്കില്‍ മുന്‍കൂട്ടി Demand Draft എടുത്തിട്ട് വേണം അപേക്ഷാ സമര്‍പ്പണം ആരംഭിക്കേണ്ടത്
- Whether already applied in another District എന്നതിന് നേരെ വേറെ ജില്ലയില്‍ ഇതിന് മുമ്പ് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ Yes എന്ന് സെലക്ട് ചെയ്യുക. അതിന് ശേഷമുള്ള കോളത്തില്‍ അതിന് താഴെ കാണുന്ന കോഡ് അതേപേോലെ എന്‍റര്‍ ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് അടുത്ത വിന്‍ഡോ തുറക്കപ്പെടും. ഈ വിന്‍ഡോയിലാണ് വ്യക്തിപരവും അക്കാദമികേതരവുമായ വിവരങ്ങള്‍ നല്‍കേണ്ടത്. ഈ വിന്‍ഡോയില്‍ 9 സെക്ഷനുകളാക്കി തിരിച്ചിട്ടുണ്ട്.
1) SSLC School Details : പത്താം തരം പഠിച്ച വിദ്യാലയത്തിന്‍റെ ഹയര്‍സെക്കണ്ടറി കോഡാണ് സെലക്ട് ചെയ്യേണ്ടത്. ഹൈസ്കൂള്‍ കോഡ് അല്ല. നിങ്ങള്‍ പഠിച്ച സ്കൂള്‍ ഈ കോമ്പോ ബോക്സില്‍ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ 12345 Others എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ മതി. (അതായത് അണ്‍-എയിഡഡ് സ്കൂളുകള്‍, ഹയര്‍സെക്കണ്ടറിയില്ലാത്ത സ്കൂളുകള്‍ എന്നിവിടങ്ങളില്‍ പഠിച്ചവര്‍)
2) Qualifying Examination Details : നമ്മള്‍ ലോഗിന്‍ വിന്‍ഡോയില്‍ നല്‍കിയ യോഗ്യതാ പരീക്ഷയുടെ വിവരങ്ങള്‍ പ്രത്യക്ഷപ്പെടും. ഇതിന്‍റെ അവസാനത്തെ ഫീല്‍ഡായ Passed in Board exam എന്നതിന് നേരെ CBSE സ്കൂള്‍തലത്തില്‍ നടത്തുന്ന പരീക്ഷ പാസായവര്‍ മാത്രം No എന്ന് അടയാളപ്പെടുത്തുക. അതല്ലാത്ത എല്ലാവരും Yes സെലക്ട് ചെയ്യുക. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതില്‍ No സെലക്ട് ചെയ്തവരെ ഒന്നാം ഘട്ട അലോട്ട്മെന്‍റിന് ശേഷം മാത്രമേ പരിഗണിക്കൂ.
3) Bonus Point Details : ഇതില്‍ ബോണസ് പോയിന്‍റര്‍ഹമായ കാര്യങ്ങള്‍ ചേര്‍ക്കുക. NCC യുടെ പോയിന്‍റിന് അര്‍ഹത നേടണമെങ്കില്‍ 75 ശതമാനത്തില്‍ കൂടുതല്‍ ഹാജരുണ്ട് എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. Scount/Guide പോയിന്‍റ് ലഭിക്കുന്നതിന് രാഷ്ട്രപതി പുരസ്കാര്‍ അല്ലെങ്കില്‍ രാജ്യപുരസ്കാര്‍ നേടിയിരിക്കണം. നീന്തലിനുള്ള പോയിന്‍റ് ലഭിക്കണമെങ്കില്‍ പഞ്ചായത്തിലെ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പഞ്ചായത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ രൂപീകരിച്ചിട്ടില്ല എങ്കില്‍ സര്‍ടിഫിക്കറ്റ് നല്‍കാനുള്ള അധികാരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനാണ്. പഞ്ചായത്ത് സെക്രട്ടറി/പ്രസിഡന്‍റ് തുടങ്ങിയവര്‍ നല്‍കുന്ന സര്‍ടിഫിക്കറ്റിന് സാധുതയില്ല. ഈ മൂന്നെണ്ണത്തില്‍ ഏതെങ്കിലും ഒന്ന് ഉണ്ടായാല്‍ മതി. ഇതിന് 2 പോയിന്‍റ് ലഭിക്കും.
4) Personal Details : വ്യക്തിഗത വിവരങ്ങള്‍ നല്‍കുക. ഏതാനും വിവരങ്ങള്‍ എസ്.എസ്.എല്‍.സി ഡാറ്റാബേസില്‍ നിന്നും സെലക്ട് ചെയ്തിരിക്കും. ബാക്കി വിവരങ്ങള്‍ ചേര്‍ക്കുക. Community സെലക്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. കാരണം ഇത് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ കാറ്റഗറി വരുന്നതിനാല്‍ അതില്‍ നിന്നും വ്യത്യസ്തമാകാം. ഉദാഹരണമായി മുസ്ലിം വിഭാഗത്തില്‍ പെട്ടവരെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ OBC എന്ന് രേഖപ്പെടുത്തിയിരിക്കും. എന്നാല്‍ പ്ലസ് വണ്‍ അഡ്മിഷന് മുസ്ലിം വിഭാഗത്തിന് മാത്രമായി പ്രത്യേക റിസര്‍വ്വേഷന്‍ ഉള്ളതുകൊണ്ട് ഇവിടെ മുസ്ലിം എന്നാണ് സെലക്ട് ചെയ്യേണ്ടത്.
5) Extra Curricular Activities എന്ന സെക്ഷനില്‍ സ്പോര്‍ട്സിലും ആര്‍ട്സിലുമുള്ള മികവാണ് രേഖപ്പെടുത്തേണ്ടത്. ഇവിടെ ഐറ്റങ്ങളുടെ എണ്ണമാണ് കാണിക്കേണ്ടത്. ഒരു ഐറ്റത്തിന്‍റെ ഏറ്റവും ഉയര്‍ന്ന പ്രകടനം മാത്രം കണക്കിലെടുത്താല്‍ മതി. അതായത് സ്റ്റേറ്റ് ലെവലില്‍ പങ്കെടുത്ത ഒരു ഐറ്റത്തിനെ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം എന്ന രീതിയില്‍ വീണ്ടും കാണിക്കരുത്.
6) Other Details : ഇതില്‍ ആദ്യം ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവരാണെങ്കില്‍ ടിക് രേഖപ്പെടുത്തി ഭാഷ സെലക്ട് ചെയ്യുക. വിഭിന്ന ശേഷി വിഭാഗത്തിലുള്ളവര്‍ ടിക് രേഖപ്പെടുത്തി ഏത് തരത്തിലുള്ള വിഭിന്ന ശേഷിയാണ് എന്നത് കൂടി രേഖപ്പെടുത്തുക. ഈ വിഭാഗത്തില്‍ പരിഗണിക്കണമെങ്കില്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് നടത്തുന്ന കൗണ്‍സിലിങ്ങിന് ഹാജരായി സര്‍ട്ടിഫിക്കറ്റ് ഹാജരാകണം. അപേക്ഷാ സമയത്ത് കൗണ്‍സിലിംഗ് നടന്നിട്ടില്ലെങ്കില്‍ ഇത് രേഖപ്പെടുത്താതെ അപേക്ഷ സമര്‍പ്പിച്ച് കൗണ്‍സിലിംഗ് നടക്കുന്ന മുറയ്ക്ക് സര്‍ട്ടിഫിക്കറ്റ് അപേക്ഷ നല്‍കിയ സ്കൂളുകളില്‍ ഹാജരാക്കിയാല്‍ മതി.
7) Residence Details : ഇതില്‍ എല്ലാ ഫീല്‍ഡും വളരെ കൃത്യതയോടെ സെലക്ട് ചെയ്യുക. പ്രാദേശിക പരിഗണനകള്‍ക്കുള്ള പോയിന്‍റുകള്‍ നല്‍കുന്നതിനും ടൈ ബ്രേക്കിംഗിനും വേണ്ടിയാണിത്,
8) Contact Details : ഇതില്‍ പെര്‍മനെന്‍റ് അഡ്രസ്, കമ്മ്യൂണിക്കേഷന്‍ അഡ്രസ് എന്നിവ ചേര്‍ക്കുക. എസ്.എസ്.എല്‍.സി ഡാറ്റാബേസിലുള്ള അഡ്രസ് രേഖപ്പെടുത്തിയിരിക്കും. മാറ്റമുണ്ടെങ്കില്‍ മാറ്റാവുന്നതാണ്. പെര്‍മനെന്‍റ് അഡ്രസും കമ്മ്യൂണിക്കേഷന്‍ അഡ്രസും ഒന്ന് തന്നെയാണെങ്കില്‍ Same as Permanent എന്നതില്‍ ടിക് രേഖപ്പെടുത്തിയാല്‍ മതി. ഫോണ്‍ നമ്പര്‍ കൃത്യമായും നിര്‍ബന്ധമായും രേഖപ്പെടുത്തുക.
9) Co-Curricular Activities : ഈ വിന്‍ഡോയില്‍ NTSE Qualified എന്നതിന് നേരെ National Talent Search Examination പാസായിട്ടുണ്ടെങ്കില്‍ ടിക് രേഖപ്പെടുത്തുക. പിന്നീട് സ്റ്റേറ്റ് ലെവലില്‍ വ്യത്യസ്ത ഫെയറുകള്‍ക്ക് ലഭിച്ച ഗ്രേഡുകളുടെ എണ്ണം രേഖപ്പെടുത്തുക. അതിന് താഴെ സ്കൂളുകളില്‍ വിവിധ ക്ലബ്ബുകളില്‍ അംഗങ്ങളായിരുന്നെങ്കില്‍ അവയ്ക്ക് നേരെ ടിക് രേഖപ്പെടുത്തുക. ഇതെല്ലാം കഴിഞ്ഞതിന് ശേഷം Actions എന്നതിന് താഴെ Submit Details എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുന്നതോടുകൂടി ഗ്രേഡ്/മാര്‍ക്ക് എന്‍റര്‍ ചെയ്യുന്നതിനുള്ള സ്ക്രീന്‍ പ്രത്യക്ഷപ്പെടും 2014 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി കഴിഞ്ഞവരാണെങ്കില്‍ ഗ്രേഡുകള്‍ ഡാറ്റാബേസില്‍ നിന്നും ഫില്‍ ചെയ്തിട്ടുണ്ടായിരിക്കും മറ്റ് സ്കീമുകളിലുള്ളവര്‍ ഗ്രേഡ്/മാര്‍ക്ക് എന്‍റര്‍ ചെയ്ത് കൊടുക്കണം. ഇത് ശ്രദ്ധയോടെ ചെയ്യുക. അതിന് ശേഷം Submit ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് ഓപ്ഷന്‍ നല്‍കാനുള്ള വിന്‍ഡോ തുറക്കും. ഇതില്‍ മുകള്‍ ഭാഗത്ത് കാണുന്ന ENTER SCHOOL CODE എന്ന ബോക്സില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന സ്കൂളിന്‍റെ കോഡ് എന്‍റര്‍ ചെയ്ത് ടാബ് കീ അമര്‍ത്തുക. അപ്പോള്‍ താഴെ പ്രസ്തുത സ്കൂളിന്‍റെ പേരും ആ സ്കൂളിലുള്ള കോഴ്സുകളും ലിസ്റ്റ് ചെയ്യപ്പെടും. അപ്പോള്‍ അതിന് നേരെ കാണുന്ന SELECT COURSE എന്ന കോമ്പോ ബോക്സില്‍ നിന്നും ഉദ്ദേശിക്കുന്ന കോഴ്സ് സെലക്ട് ചെയ്ത് SAVE ബട്ടണ്‍ അമര്‍ത്തുക. അതോടെ ഈ ഓപ്ഷന്‍ താഴെയുള്ള വിന്‍ഡോയിലേക്ക് Add ചെയ്തതായി കാണാം. അതിന് ശേഷം ബാക്കിയുള്ള ഓരോ ഓപ്ഷനും ഇത് പോലെ Add ചെയ്യുക. 50 ഓപ്ഷന്‍ വരെ നല്‍കാം. ഇനി ചേര്‍ത്ത് കഴിഞ്ഞ ഏതെങ്കിലും ഓപ്ഷനില്‍ മാറ്റം വരുത്തണമെങ്കില്‍ ഓപ്ഷന്‍ ലിസ്റ്റില്‍ ആ ഓപ്ഷന് നേരെ കാണുന്ന Edit ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി. അത് പോലെ തന്നെ Delete ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഓപ്ഷന്‍ ഡിലീറ്റ് ചെയ്യുകയുമാവാം. എല്ലാ ഓപ്ഷനുകളും ചേര്‍ത്ത് കഴിഞ്ഞാല്‍ Verify and Confirm എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നമ്മള്‍ ഇതുവരെ എന്‍റര്‍ ചെയ്ത എല്ലാ വിവരങ്ങളുമടങ്ങുന്ന ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും ഇത് സൂക്ഷ്മമായി പരിശോധിക്കുക. ഏതെങ്കിലും വിവരങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ ആ സെക്ഷന് താഴെ കാണുന്ന EDIT ബട്ടണില്‍ അമര്‍ത്തിയാല്‍ മതി. എല്ലാ വിവരങ്ങളും കൃത്യമാണെങ്കില്‍ Final Confirmation എന്ന ബട്ടണ്‍ അമര്‍ത്തുക.
തുടര്‍ന്ന് താഴെയുള്ളത് പോലെ ഒരു കണ്‍ഫര്‍മേഷന്‍ മെസേജ് ബോക്സ് പ്രത്യക്ഷപ്പെടും ഇതില്‍ OK ബട്ടണ്‍ അമര്‍ത്തുക.
അതോട് കൂടി ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ സബ്മിഷന്‍ പൂര്‍ത്തിയാവുകയും താഴെ കാണുന്ന Final Online Application Printout എന്ന വിന്‍ഡോ ലഭിക്കും. ഇതിലെ Print the Filled Online Application എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു പി.ഡി.എഫ് ഫയല്‍ തുറന്ന് വരും. ഈ ഫയല്‍ പ്രിന്‍റ് ചെയ്ത് രക്ഷിതാവും വിദ്യാാര്‍ത്ഥിയും നിശ്ചിത സ്ഥാനങ്ങളില്‍ ഒപ്പ് വെച്ച് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കപ്പെട്ട ജില്ലയിലെ ഏതെങ്കിലും ഒരു ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സമര്‍പ്പിച്ചാല്‍ മതി.
Prepaerd by : alrahiman